ഹോളിവുഡ് ചിത്രങ്ങളുടെ മാത്രം പ്രത്യേകതയായ ആക്ഷന്‍ രംഗങ്ങള്‍ സമ്പൂര്‍ണ്ണ സാങ്കേതിക മികവോടെ ഇന്ത്യന്‍ ചിത്രങ്ങളും അവതരിപ്പിച്ചു തുടങ്ങി. എസ്.എസ്.രാജമൗലിയുടെ ‘ബാഹുബലി’യടക്കം അനേകചിത്രങ്ങളിലെ അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. സംഘട്ടനം എന്ന ചെറിയ ഒരു പേരില്‍ നിന്നും താര പരിവേഷമുള്ള ഒരാളായി മലയാളത്തില്‍ പീറ്റര്‍ ഹെയ്‌ന്‍ മാറി. ഇനിയും മലയാള ചിത്രങ്ങളോട് സഹകരിക്കുന്ന പീറ്റര്‍ ഹെയ്‌ന്‍ തന്റെ ഈ വര്‍ഷത്തെ പ്രതീക്ഷകളായ ചിത്രങ്ങളെക്കുറിച്ച് പറയുന്നു. രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളിലാണ് ഇനി പ്രതീക്ഷയെന്നും അതിലൊന്ന് മോഹന്‍ലാലിനൊപ്പമാണെന്നും പീറ്റര്‍ വെളിപ്പെടുത്തുന്നു. ഇന്ത്യഗ്ലിറ്റ്‌സിനുവേണ്ടി ശ്രീധര്‍ പിള്ള നടത്തിയ അഭിമുഖത്തിലാണ് പീറ്റര്‍ ഇത് വ്യക്തമാക്കുന്നത്.
മോഹന്‍ലാലിന്റെ സ്വപ്ന ചിത്രമായ രണ്ടാമൂഴമാണ് തന്റെ വലിയ പ്രതീക്ഷ. മോഹന്‍ലാലും അമിതാഭ് ബച്ചനുള്‍പ്പെടെ ഇന്ത്യന്‍ സിനിമാ ലോകത്തെ മഹാരഥന്മാര്‍ ഒന്നിക്കുന്ന ഈ ചിത്രം അനൌണ്സ് ചെയ്തത് മുതല്‍ വലിയ വാര്‍ത്തയാണ്. മോഹന്‍ലാല്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ്. അതിലെ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് പ്രേക്ഷകര്‍ എന്നെ അംഗീകരിച്ചിരിക്കുമെന്നും പീറ്റര്‍ പറയുന്നു. സുന്ദര്‍.സിയുടെ ‘സംഗമിത്ര’യാണ് മറ്റൊരു ചിത്രം. സംഗമിത്രയില്‍ ആര്യയും ജയം രവിയും ശ്രുതി ഹാസനുമാണ് അഭിനയിക്കുന്നത്. ബാഹുബലിയെപ്പോലെതന്നെ ബജറ്റുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിധികളൊന്നുമില്ലാത്ത സിനിമയാണിത്. ഒരു ഇന്റര്‍നാഷണല്‍ ലുക്ക് ഈ ചിത്രത്തിനു ഉണ്ടാവും. ചിത്രം പുറത്തുവരാന്‍ കാത്തിരിക്കുകയാണ് താനെന്നും പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments