മലയാള സിനിമയില്‍ കോമഡിനിറഞ്ഞ അമ്മ , വേലക്കാരി വേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് മീനാ ഗണേഷ്. സ്വത്ത് തര്‍ക്കത്തില്‍ മകനിൽ നിന്നു ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നെന്ന് ആരോപിച്ചു മീനാഗണേഷ് ഷൊർണൂർ പൊലീസിനെ സമീപിച്ചു. സ്വത്ത് മകൾക്ക് മാത്രമായി നൽകിയെന്ന തെറ്റിധാരണയുടെ പുറത്തായിരുന്നു പീഡനമെന്ന് മീനാ ഗണേഷ് പറയുന്നു. സമയത്ത് ഭക്ഷണവും മരുന്നും നൽകിയിരുന്നില്ല. മാനസികമായി പീഡിപ്പിച്ചു. മകളുമായി ഫോണിൽ സംസാരിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പരാതിപ്പെടാൻ കാരണം.
മക്കളെ വിളിച്ചു വരുത്തി പ്രശ്നം ചർച്ച ചെയ്തു പരിഹരിച്ചതായി ഷൊർണൂർ പൊലീസ് അറിയിച്ചു. ഷൊർണ്ണൂരിലെ വീടും സ്ഥലവും ആറു മാസത്തിനകം വിൽപ്പന നടത്തി ഇരുമക്കൾക്കുമായി വീതിച്ചു നൽകാന് ധാരണയായി. വസ്തുആധാരം തൽക്കാലം എം.ആർ. മുരളി സൂക്ഷിക്കും. 73 വയസുള്ള മീനാ ഗണേഷ് മകൾക്കൊപ്പം താമസിക്കും. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് മീനയുടെ മകൻ മനോജ് പ്രതികരിച്ചു.
Post Your Comments