ടോപ്‍ലെസ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് യുവ നടി

മലയാളത്തിലും തമിഴിലും ബോളിവുഡിലും ഇപ്പോള്‍ ശ്രദ്ധേയയായ താരമാണ് പിയ ബാജ്പെയ്. തന്റെ അതീവ ഗ്ലാമറസ് ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം പിയ ബാജ്പെയ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

തന്റെ ടോപ്‍ലെസ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് താരം ആരാധകരെ ഞെട്ടിച്ചത്. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടില്‍ അതീവ ഗ്ലാമറില്‍ നില്‍ക്കുന്നൊരു ചിത്രമാണിത്. പുതിയ ഹിന്ദി സിനിമ മിര്‍സ ജൂലിയറ്റിന്റെ പ്രചരണത്തോട് അനുബന്ധിച്ചാണ് ഈ ഗ്ലാമര്‍ ഫോട്ടോഷൂട്ടെന്നും കേള്‍ക്കുന്നു. ചിത്രം ഏപ്രില്‍ ഏഴിനാണ് റിലീസിനെത്തുന്നത്.

പൃഥ്വിരാജ് നായകനായി എത്തിയ മാസ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെയാണ് പിയ മലയാള സിനിമയില്‍ എത്തിയത്. ദക്ഷ എന്ന ശക്തമായ കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ നടി അവതിരിപ്പിച്ചത്. തുടര്‍ന്ന് ആമയും മുയലും എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ജയസൂര്യയുടെ നായികയായുമെത്തി.

Share
Leave a Comment