
പ്രശസ്ത ടെലിവിഷൻ അവതാരികയും മോഡലുമായ യുവതി ആത്മഹത്യ ചെയ്ത നിലയില്‍. ഇരുപത്തിയേഴുകാരിയായ ഖുശ്ബു ബട്ട് ആണ് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോധ്പൂരിൽ സുകൃതി ടവറിൽ ഞായറാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ്.
പിതാവിന്റേയും മുത്തശ്ശിയുടേയും കൂടെ താമസിക്കുന്ന യുവതി രാത്രിയില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ പിതാവിന് അളവിൽ കൂടുതൽ ഭക്ഷണം വിളമ്പാൻ ശ്രമിച്ചു. താൻ ഒരു പ്രമേഹ രോഗിയായതിനാൽ അധികം കഴിക്കാൻ കഴിയില്ലെന്നു പറഞ്ഞ് പിതാവ് നിരസിച്ചു. ഇതിൽ മനഃപ്രയാസമുണ്ടായ യുവതി റൂമിൽ കയറി വാതിലടച്ചു. ഒരുപാട് നേരം കഴിഞ്ഞും വാതിൽ തുറക്കാതിരുന്നതിനാൽ സംശയം തോന്നിയ ബന്ധുക്കള്‍ അയൽവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടത്.
യുവതി ആത്മഹത്യ കുറിപ്പുകളൊന്നും എഴുതി വെച്ചിരുന്നില്ല. നിലവിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments