
നടനും സംവിധായകനുമായ ലാലിന്‍റെ മകന്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണീബിയുടെ രണ്ടാം ഭാഗം നാളെ നൂറോളം കേന്ദ്രങ്ങളില്‍ റിലീസിനെത്തും. ആസിഫ് അലി, ഭാവന, ലാല്‍, ബാബുരാജ്, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ അഭിനയിച്ചു തകര്‍ത്ത ചിത്രമായിരുന്നു ഹണീബി ഫസ്റ്റ്. രണ്ടാം ചിത്രത്തിലും ഇവര്‍ തന്നെയാണ് സ്ക്രീനില്‍ തരംഗം സൃഷ്ടിക്കാനെത്തുന്നത്. ജീന്‍ പോള്‍ ലാല്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
കോമഡിയും പ്രണയവും പങ്കുവെച്ച ഹണീബീ 2013-ലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ഫ്രീക്കന്മാര്‍ ആഘോഷിച്ച ഈ ചിത്രം പല കേന്ദ്രങ്ങളിലും നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ വിജയം വീണ്ടും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ജീനും കൂട്ടരും. ആസിഫ് അലി ഫാന്‍സ് വലിയ ആഘോഷപരിപാടികളോടെയാണ് ചിത്രത്തെ പലയിടങ്ങളിലും വരവേല്‍ക്കുന്നത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പുലര്‍ച്ചെ ഹണീബിയുടെ പ്രദര്‍ശനവും ആരാധകര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ആദ്യ പാര്‍ട്ടിലെ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ ശ്രീനിവസാനാണ് ഹണീബി2-വിലെ മറ്റൊരു ശ്രദ്ധേയ സാന്നിദ്ധ്യം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഹണീബീയെത്തുമ്പോള്‍ കേരളത്തിലെ ഫ്രീക്കന്മാര്‍ ചിത്രത്തെ എതിരേല്‍ക്കാന്‍ ആവേശത്തോടെ കാത്തിരിക്കുയകയാണ്.
Post Your Comments