BollywoodCinemaFilm ArticlesHollywoodIndian Cinema

സ്ത്രീയുടെ നഗ്നതയുടെ വിതരണവും വില്‍പനയും ശാപമായി മാറിയ സോഷ്യല്‍ മീഡിയ; സുചീലീക്സും ഐക്ലൗഡ് ഹാക്കിങ്ങും നല്‍കുന്ന സന്ദേശങ്ങള്‍

 

സ്ത്രീ ഒരു ശരീരം മാത്രമായി വര്ത്തമാനകാലത്തു മാറുകയാണ്. അതുകൊണ്ട് തന്നെ സ്ത്രീയ്ക്ക് എതിരെയുള്ള അതിക്രമങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. എന്നും ഇപ്പോഴും സ്ത്രീകള്‍ പ്രത്യേകിച്ചും നടിമാരുടെ സ്വകാര്യത ഒരു ആഘോഷമാക്കാന്‍ പൊതു സമൂഹം ശ്രമിക്കാറുണ്ട്. അത്തരം ചില പ്രശ്നങ്ങള്‍ ഹോളിവുഡ്, ബോളിവുഡ് തലങ്ങള്‍ എല്ലാം കഴിഞ്ഞു ഇവിടെ തമിഴ് ലോകത്ത് ചര്ച്ചയായികഴിഞ്ഞു.

അമേരിക്കൻ ഭരണകൂടം തങ്ങളുടെ തന്നെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവിട്ടാണ് ജൂലിയൻ അസാൻജ് സ്ഥാപിച്ച ‘വിക്കിലീക്ക്സ്’ പ്രശസ്തമായത്. അതുപോലെ തനിക്ക് വ്യക്തിവിരോധമുള്ള നായികാനായകന്മാരുടെ സ്വകാര്യതകളെ പരസ്യപ്പെടുത്തി അവരെ അപമാനിക്കുന്ന രീതികള്‍ സമൂഹത്തില്‍ വ്യാപകമാണ്. ഈ ഒളിനോട്ടങ്ങള്‍ക്ക് എല്ലാം വന്‍ പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സുചീലീക്സും ഐക്ലൗഡ് ഹാക്കിങ്ങും; നടിമാരുടെ സ്വകാര്യത കവരുന്നതെങ്ങനെ എന്ന ചര്‍ച്ചയാണ് ഇവിടെ നടത്തുന്നത്.

സുചീലീക്സ്

തമിഴിലെ പ്രമുഖ നടീനടന്മാരുടെയും ഗായകരുടെയും ടിവി അവതാരകരുടെയുമെല്ലാം സ്വകാര്യ ചിത്രങ്ങൾ ഗായിക സുചിത്ര കാർത്തിക്കിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ‘സുചിലീക്ക്സ്’ എന്ന ഓമനപ്പേരിലൂടെ പുറത്തുവന്നു. തമിഴ് സൂപ്പർസ്റ്റാർ ധനുഷ്, നടൻ ചിമ്പു, റാണ ദഗ്ഗുപതി, ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ്, നടിമാരായ തൃഷ, ആൻഡ്രിയ, ഹൻസിക, സഞ്ചിത ഷെട്ടി, ഗായിക ചിന്മയി തുടങ്ങിയ പ്രമുഖര്‍ സുചിത്രയുടെ ട്വീറ്റിലൂടെ വിവാദത്തിലായി.അത്കൂടാതെ മലയാളത്തിലെ നടിമാരുടെ സ്വകാര്യചിത്രങ്ങൾ ‘മല്ലുലീക്ക്സ്’ എന്ന പേരിൽ ഉടൻ വരും എന്ന അറിയിപ്പിനു തൊട്ടുപുറകെ ‘ഒറിജിനൽ’ സുചിലീക്ക്സ് അക്കൗണ്ടിനെ ട്വിറ്റർ തന്നെ പൂട്ടിക്കെട്ടി.

ഫെബ്രുവരി അവസാന ആഴ്ചയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരു പരിപാടിക്കിടയില്‍ ധനുഷിനൊപ്പം വന്ന ആരോ തന്നെ ആക്രമിച്ചുവെന്ന ആരോപണവുമായി സുചിത്ര രംഗത്തെത്തിയതുമുതലാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ധനുഷിനെതിരെ വാക്കുകളാലുള്ള ആക്രമണമായിരുന്നു ആദ്യ സമയങ്ങളില്‍ നടത്തിയ സുചിത്ര തന്നെ ധനുഷിന്റെ ആരാധകര്‍ ആക്രമിക്കുന്നുവെന്നും ആരോപിച്ചുകൊണ്ട് നിങ്ങള്‍ ആരാധിക്കുന്ന താരങ്ങളുടെ തനിനിറം കാട്ടിത്തരാമെന്നും പറഞ്ഞുകൊണ്ട് മാർച്ച് ആദ്യ ആഴ്ചയോടെ ‘സുചിലീക്ക്സ്’ ട്വീറ്റുകളുടെ രൂപം മാറി. ‘നിങ്ങളുടെ ആരാധനാപുരുഷനായ ധനുഷിന്റെ യഥാർഥമുഖം കാണൂ’ എന്ന വാക്കുകളോടെ ട്വിറ്ററിൽ ധനുഷിന്റെയും തൃഷയുടെയും ‘ഇരുട്ടിലെ’ സെൽഫിയെത്തി. പുറകെ ഹൻസികയുടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോ, അനിരുദ്ധും ആൻഡ്രിയയുമൊത്തുള്ള ചിത്രങ്ങൾ, തമിഴിലെ പ്രശസ്ത ടിവി അവതാരകയുടെ ചിത്രങ്ങളും. അതിലൊന്നും കാര്യമായ അപകടമുണ്ടായിരുന്നില്ല. പലതും നേരത്തേ വന്നതുമാണ്. പക്ഷേ #suchileaks എന്ന ഹാഷ്ടാഗ് നിമിഷങ്ങൾക്കകമാണ് കുപ്രസിദ്ധമായത്.

‘എന്നെ സ്നേഹിക്കുന്നവർക്ക് സ്നേഹിക്കാം, അല്ലാത്തവർക്ക് അൺഫോളോ ചെയ്യാം’ എന്ന ട്വീറ്റോടെ സുചിത്രയുടെ അക്കൗണ്ട് ‘പ്രൈവറ്റ്’ ആകുകയും ചെയ്തു. ആയിരക്കണക്കിനു പേരാണ് അതോടെ പുതുതായി ആ അക്കൗണ്ട് ഫോളോ ചെയ്ത് തുടങ്ങി. നടിമാരായ ആൻഡ്രിയ, ഹൻസിക, സഞ്ചിത ഷെട്ടി എന്നിവരുടേതെന്ന പേരിൽ നഗ്ന വിഡിയോകളും വന്നുതുടങ്ങി. അതോടെ ട്വിറ്റർഇന്ത്യ തന്നെ ഇടപെട്ട് അക്കൗണ്ട് പൂട്ടി. എന്നിട്ടും സുചിത്രയുടേതെന്ന് അവകാശപ്പെടുന്ന പല അക്കൗണ്ടുകളിലൂടെയും സുചിലീക്ക്സ് ഹാഷ്ടാഗിൽ സെൽഫികളും ഫോട്ടോകളും വിഡിയോകളും വന്നുകൊണ്ടിരുന്നു.

Dhanush-Suchitra

അതിനിടെ ധനുഷും അനിരുദ്ധും തന്നെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്നും അതിനിടെ ലഭിച്ച ഫോണിൽ നിന്നാണ് ചിത്രങ്ങളിപ്പോൾ പുറത്തുവിടുന്നതെന്നും ഒരു ട്വീറ്റ് എത്തി. ‘‘ജല്ലിക്കെട്ടിനു വേണ്ടി സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണച്ച് പോസ്റ്റിട്ടതിനു തൊട്ടുപുറകെ എന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. മൂന്നാഴ്ച കഴിഞ്ഞപ്പോൾ ട്വിറ്റർ അക്കൗണ്ടും. ട്വിറ്റർ ഇന്ത്യ’യ്ക്ക് ഇമെയിൽ അയച്ച് അക്കൗണ്ട് നിർജീവമാക്കാൻ ആവശ്യപ്പെട്ടിരിക്കെയാണ് തന്റെ പേരിൽ ട്വീറ്റുകളെത്തിയത്. ധനുഷിന്റെ ഓഫിസിൽ നിന്ന് ഫോൺ സന്ദേശമെത്തിയപ്പോഴാണ് ഇക്കാര്യത്തിൽ ഞാൻ ലോകത്തിനു മുന്നിൽ ‘പ്രതി’യാക്കപ്പെട്ട വിവരം അറിഞ്ഞതു തന്നെയെന്ന വിശദീകരണവുമായി സുചിത്ര രംഗത്തെത്തിയിരുന്നു.

ഐക്ലൗഡ് ഹാക്കിങ്

നവ മാധ്യമങ്ങളില്‍ സ്വകാര്യ ചിത്രങ്ങള്‍ ചോരുന്നത് ഇപ്പോള്‍ സ്വാഭാവികം പോലെ ആയിക്കഴിഞ്ഞു. ടെക്നോളജി വികാസിക്കുമ്പോഴും താരങ്ങളുടെ സ്വകാര്യതയെ ഹാക്ക് ചെയ്ത് പൊതുഇടത്തില്‍ പരസ്യപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അത്തരം ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നത് വര്‍ദ്ധിച്ചുവരുന്നാ ലൈംഗിക അരാജകത്തിന്റെ ഭാഗമായി കാണാമെന്നു സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഹാരി പോട്ടര്‍ നായിക എമ്മ വാട്ട്‌സന്‍ ആപ്പിളിന്റെ അത്യാധുനിക സുരക്ഷയുള്ള ഐക്ലൗഡില്‍ സൂക്ഷിച്ചിരുന്ന രഹസ്യ ചിത്രങ്ങളിലെ ചില സ്വകാര്യ ഫോട്ടോകള്‍ ചോര്‍ന്നതായി ആദ്യം അറിയിച്ചത് ദി ടെലിഗ്രാഫ് ആയിരുന്നു. ട്വിറ്റര്‍, റെഡിറ്റ് തുടങ്ങിയവയില്‍ പ്രചരിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അത്യാധുനിക സുരക്ഷയുള്ള ഐക്ലൗഡ്emma ഹാക്കിങ് ഇപ്പോള്‍ പതിവ് സംഭവമായിട്ടുണ്ട്.

ഈ രണ്ടു സംഭവവും സ്ത്രീയുടെ നഗ്നതുടെ വിതരണവും വില്പ്പനയുമാണ് നടത്തുന്നത്. മാര്‍ച്ച് പതിനഞ്ചാം തീയതി റെഡിറ്റില്‍ നഗ്‌നചിത്ര പ്രചാരണവുമായി ബന്ധപ്പെട്ടു നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സെലിബ്രിറ്റികളുടെ നഗ്‌നചിത്രങ്ങളുമായി എത്തുമെന്നുള്ള രീതിയില്‍ ഐബി ടൈംസ് യുകെയുടെ പ്രചാരണവും വന്നിട്ടുണ്ട് ഇതെല്ലാം അതിന്‍റെ തെളിവാണ്. സുചിലീക്ക്സിന്റെ സൈബർ ആക്രമണത്തിൽ കൂടി പുറത്തുവന്ന ചിത്രങ്ങള്‍ ഇതെല്ലാം സത്യമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണമാണ് നടന്നത്. മാത്രവുമല്ല ഇനി ആരുടെ വിഡിയോയാണ് നിങ്ങൾക്കു വേണ്ടതെന്ന രീതിയിൽ ‘സുചിലീക്ക്സ്’ ഹാഷ്ടാഗുമായി ട്വിറ്ററിൽ സർവേകൾ വരെ നടന്നു. ‘കാത്തിരിക്കൂ ഇന്നു രാത്രി കൃത്യം ഒൻപതിന് പുതിയ വിഡിയോ’ എന്ന മട്ടിലായി ട്വിറ്റർ ‘റിലീസുകൾ’.

ഇപ്പോഴും സുചിലീക്ക്സ് എന്ന പേരിൽ പുറത്തുവരുന്ന ചിത്രങ്ങൾക്കു പിന്നിലെ ഹാക്കർ ആരാണെന്ന് പൊലീസിനും കണ്ടെത്താനായിട്ടില്ല. ഇപ്പോഴാകട്ടെ സകലപരിധികളും ലംഘിച്ചുള്ള അശ്ലീല ചിത്രങ്ങളാണ് നടികളുടേതെന്ന പേരിൽ ട്വിറ്ററിൽ നിറയുന്നത്. 2008ലെ ഐടി ആക്ട് ഭേദഗതി പ്രകാരം വ്യക്തിയുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുന്നതും അതുവഴി അപകീർത്തിപ്പെടുത്തുന്നതും മൂന്നു വർഷം വരെ തടവോ രണ്ടുലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണെന്നുമോർക്കുക.

കഴിഞ്ഞ വര്‍ഷം സെലബ് ജിഹാദ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച തന്റെ സ്വകാര്യഫോട്ടോകള്‍ എമ്മ നിയമനടപടികള്‍ സ്വീകരിച്ച് നീക്കം ചെയ്തിരുന്നു. ഇത് കൂടാതെ 2014ല്‍ എമ്മ യു ആര്‍ നെക്സ്റ്റ് എന്ന വെബ്‌സൈറ്റിലും ഇവരുടെ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഫോട്ടോയുടെ താഴെ ആളുകള്‍ ഇടുന്ന കമന്റ് വായിക്കുന്നതാണ് ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ സ്വകാര്യത ഭന്ജിക്കപ്പെടുന്നതിനേക്കാള്‍ ദുഃഖകരമെന്ന് എമ്മ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആപ്പിള്‍, ഗൂഗിള്‍ സുരക്ഷ ഭേദിച്ച് ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചതിനു മുപ്പത്താറുകാരനായ ഹാക്കര്‍ റയാന്‍ കോളിന്‍സ് എന്ന വ്യക്തിയെ പതിനെട്ടു വര്‍ഷത്തെ ജയില്‍വാസത്തിനു ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button