CinemaGeneralIndian CinemaNEWS

വിവാഹവേദിയില്‍ ‘അലമാര’ സമ്മാനവുമായി സിനിമാ പ്രവര്‍ത്തകര്‍; ഐഎഎസ് വരന്‍ ഞെട്ടി!

വിവാഹ റിസപ്ഷൻ നടക്കുന്ന വേദിയിലേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനവുമായെത്തിയ സിനിമാപ്രവർത്തകരെ കണ്ടപ്പോൾ ചടങ്ങിനെത്തിയവർക്ക് അമ്പരപ്പ്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മെട്രോ മനോരമയുമായി ചേർന്നു നടത്തിയ മൽസരത്തിൽ ഈ മാസം നടക്കുന്ന വിവാഹചടങ്ങളുകളുടെ ക്ഷണക്കത്ത് അയച്ചാൽ തിരഞ്ഞെടുക്കപ്പെടവർക്ക് അലമാരയുമായി സിനിമാസംഘം എത്തുമെന്നതായിരുന്നു പ്രഖ്യാപനം. അതിന്‍പ്രകാരം ആദ്യം തിരഞ്ഞെടുത്ത വിവാഹചടങ്ങ് രാഹുൽനാഥിന്റെയും ഡോ. രേഷ്മയുടേയുമായിരുന്നു. പിറവത്തെ പോളികിങ്സ് പാരീഷ് ഹാളിനു മുന്നിലെത്തിയപ്പോഴാണ് അലമാര ടീം വരൻ ഐ എ എസ് ഉദ്യാഗസ്ഥനാണ് എന്നറിയുന്നത്.

ചെന്നൈയിൽ സ്കൂൾ എഡ്യൂക്കേഷൻ ഡപ്യൂട്ടി സെക്രട്ടറിയായ രാഹുൽനാഥ് പെരുവ ആനിക്കാട്ട് എ കെ രഘുനാഥന്റെയും സരളയുടെയും മകനാണ്. അടുത്ത ബന്ധുക്കളാണ് വിവാഹ ക്ഷണക്കത്ത് മൽസരത്തിനയച്ചത്.

സിനിമയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, താരങ്ങളായ സണ്ണി വെയ്ൻ, മണികണ്ഠൻ, അദിതി രവി, സുധികോപ്പ എന്നിവർ ചേർന്ന് അലമാര സമ്മാനം കൈമാറി. പത്ത് ദമ്പതിമാർക്കാണ് അലമാര സമ്മാനമായി നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button