CinemaGeneralNEWS

മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് ലാലേട്ടന്‍; മഞ്ജു വാര്യര്‍

തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന സൈറാ ബാനുവിന് നന്ദി അറിയിച്ച മോഹന്‍ലാലിന് മഞ്ജു വാര്യരുടെ മറുപടി. മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് ലാലേട്ടനെന്നും സൈറാ ബാനുവില്‍ ദൈവത്തിന്റെ കൈ എന്നൊരു സങ്കല്‍പ്പം ഉണ്ടെന്നും അതിനുടമ മോഹന്‍ലാല്‍ ആണെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. കഴിഞ്ഞ ദിവസം സൈറാ ബാനുവിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടിരുന്നു. ശബ്ദം കൊണ്ട് താനും സൈറാബാനുവിലെ ഭാഗമാണെന്നും അതിലെനിക്ക് സന്തോഷമുണ്ടെന്നുമാണ് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സൈറാബാനുവിനെ നല്ലവാക്കുകൾകൊണ്ട് അനുഗ്രഹിച്ച പ്രിയപ്പെട്ട ലാലേട്ടന് നന്ദി… ദൈവത്തിന്റെ കൈ(ഹാൻഡ് ഓഫ് ഗോഡ്) എന്നൊരു സങ്കൽപം ഉണ്ട്, ഈ സിനിമയിൽ. അതിനെ തന്റെ ശബ്ദത്തിലൂടെ അവതരിപ്പിച്ചത് ലാലേട്ടനാണ്. സൈറാബാനുവിന് ലഭിച്ച ദൈവികസ്പർശമായിരുന്നു അത്. മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് ലാലേട്ടൻ. ഈ വാക്കുകളിലൂടെ ഒരിക്കൽക്കൂടി ഞങ്ങൾ ആ ദൈവികത അനുഭവിക്കുന്നു.

shortlink

Post Your Comments


Back to top button