BollywoodCinemaGeneralIndian CinemaMollywoodNEWS

മഞ്ജുവിനൊപ്പം അങ്കമാലി ഡയറീസ് കണ്ട അനുരാഗ് കശ്യപ് ചിത്രത്തെക്കുറിച്ച് പറയുന്നു

മലയാള സിനിമയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസി’ന് തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും നിവിന്‍ പോളിയും ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുമെല്ലാം ചിത്രത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു.

ഏറ്റവുമൊടുവില്‍ ചിത്രം കണ്ട് അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുന്നത് കേരളത്തിലെയും സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ് ആണ്. മുന്‍പും മലയാള ചിത്രങ്ങള്‍ കണ്ട് തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന അദ്ദേഹം ഇത്തവണ കേരളത്തിലെത്തി മഞ്ജു വാര്യര്‍ക്കൊപ്പമാണ് സിനിമ കണ്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയും നായകന്‍ പെപ്പെയെ അവതരിപ്പിച്ച ആന്റണി വര്‍ഗീസും നിര്‍മ്മാതാവ് വിജയ് ബാബുവുമൊക്കെ അദ്ദേഹതത്തിനൊപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കുമൊപ്പം നിന്ന് ഫോട്ടോയുമെടുത്തതിന് ശേഷമാണ് അനുരാഗ് തിരികെ പോയത്.

‘അങ്കമാലി ഡയറീസി’നെക്കുറിച്ചുള്ള അഭിപ്രായം അനുരാഗ് രേഖപ്പെടുത്തിയത് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്. 86 പുതുമുഖങ്ങള്‍ അഭിനയിച്ച ഈ ചിത്രത്തെക്കുറിച്ച് അനുരാഗ് കുറിക്കുന്നത് ഇങ്ങനെയാണ് ” എന്തൊരു ഗംഭീര സിനിമയാണിത്! വിസ്മയിപ്പിക്കുന്ന ചിത്രം, ലിജോ ജോസ്.. ഞാന്‍ ഈ വര്‍ഷം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സിനിമ.”

shortlink

Related Articles

Post Your Comments


Back to top button