CinemaGeneralIndian CinemaMollywoodNEWS

ടേക്ക് ഓഫ് സിനിമയുടെ അറിയാപ്പുറങ്ങളെ ഓർമിപ്പിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി

സിനിമ എന്നും ഇപ്പോഴും സമൂഹത്തിലെ ചില സംഭവങ്ങളുടെ നേര്കാഴ്ച്ചകളായി മാറാറുണ്ട്. അത്തരം ഒരു ചിത്രം അന്തരിച്ച സംവിധായകന്‍ രാജീവ് പിള്ള തുടക്കമിടുകയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണയോടെ മഹേഷ്‌ നാരായണന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. പ്രേക്ഷകർക്കിടയിൽ മാത്രമല്ല കലാസാംസ്കാരിക–രാഷ്ട്രീയ രംഗത്തും ടേക്ക് ഓഫ് എന്ന സിനിമ ഇപ്പോൾ തന്നെ ഇടംനേടി കഴിഞ്ഞു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ സിനിമയുടെ അറിയാപ്പുറങ്ങളെ ഓർമിപ്പിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തി.

ഭീകരാക്രമണങ്ങളുടെ യുദ്ധഭൂമിയായ ഇറാഖിലെ തിക്രിത്തില്‍ നിന്ന് 34 മലയാളി നഴ്‌സുമാരെ രക്ഷിച്ചതിന്റെ ഓര്‍മ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. അന്ന് കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിനെയും അദ്ദേഹം പ്രശംസിക്കാൻ മറന്നില്ല. കൂടാതെ സിനിമയുടെ ട്രെയിലറും തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അദ്ദേഹം പങ്കു വച്ചു.

ഉമ്മൻചാണ്ടിയുടെ കുറിപ്പ്

ഇറാഖിലെ ഭീകരാക്രമണങ്ങളുടെ മദ്ധ്യത്തില്‍ നിന്നും മലയാളി നേഴ്‌സുമാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുക എന്നത് കഴിഞ്ഞ യു.ഡി.എഫ്. ഗവൺമെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു. ഭീകരുടെ മുന്നിൽ പകച്ചു നിന്ന ഇറാഖ് ഗവൺമെന്റിൽനിന്നും കാര്യമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷ അന്നു ആര്‍ക്കും ഇല്ലായിരുന്നു. അവിടത്തെ ഗവൺമെന്റിനെ മുട്ടുകുത്തിക്കുവാന്‍ എന്തും ചെയ്യുവാന്‍ മടിക്കാത്ത ഭീകരില്‍ നിന്നും മലയാളി നേഴ്‌സുമാരെ ഒരു പോറല്‍ പോലും ഏൽക്കാതെ നാട്ടില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് എല്ലാവര്‍ക്കും ആശ്വാസമായത്. അതിനു തൊട്ടുമുൻപ് ഭീകരര്‍ തട്ടി കൊണ്ടു പോയ പഞ്ചാബിലെ 32 തൊഴിലാളികളെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ല. ഈ ദൗത്യം വിജയിച്ചത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം. കേന്ദ്ര വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും വിദേശ മന്ത്രാലയത്തിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതു നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

കേന്ദ്ര ഗവമെന്റ് പ്രത്യേകം ക്രമീകരിച്ച സ്‌പെഷ്യല്‍ ഫ്‌ളൈറ്റ് 34 മലയാളി നേഴ്‌സുമാരെയും കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ ലാന്‍ഡ് ചെയ്തപ്പോഴാണ് ഏതാനും ദിവസങ്ങള്‍ മുള്‍മുനയില്‍ നി മലയാളികള്‍ക്കു സമാധാനമായത്.

ഈ സംഭവം ചിത്രീകരിക്കുന്ന ‘ടേക്ക് ഓഫ്’ സിനിമ, ഭീകരതയ്‌ക്കെതിരേ മനുഷ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീഷിക്കുന്നു . ‘ടേക്ക് ഓഫി’ന് എല്ലാ വിജയാശംസകളും നേരുന്നു.

shortlink

Related Articles

Post Your Comments


Back to top button