കഴിഞ്ഞ ദിവസം രോഗിയായ അമ്മയെയും ചെറുമകളെയും ഒറ്റമുറി വീട്ടില്‍നിന്ന് കുടിയൊഴിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.
കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ് (44), മകള്‍ സൈബ ഷാനവാസ്(14) എന്നിവരെയാണ് താമസിച്ചിരുന്ന ഒറ്റമുറി വീട്ടില്‍നിന്ന് ഇന്നലെ കുടിയൊഴിപ്പിച്ചത്. ഭര്‍ത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒന്നര സെന്റ് സ്ഥലവും ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിലും കേസിലുമാണ് ഇവര്‍ക്ക് വീട് ഒഴിയേണ്ടിവന്നത് . മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബബിത ഗര്‍ഭപാത്രത്തിലെ മുഴയെത്തുടര്‍ന്ന് ചികില്‍സയിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലില്‍ കിടക്കയോടു കൂടിയെടുത്താണു കുടിയിറക്കിയത്.
എന്നാല്‍ ഈ വാര്‍ത്ത അറിഞ്ഞ ടേക്ക് ഓഫ്’ സിനിമ ടീം അമ്മയ്ക്കും മകള്‍ക്കും സഹായമായി എത്തി. സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവരാണ് സഹായ വാഗ്ദാനം നല്‍കിയത്. വിതരണത്തിലൂടെ ലഭിക്കുന്ന ലാഭം കുടുംബത്തിന് കൈമാറും. ഇതിന്റെ ആദ്യ പടിയായി അഞ്ചു ലക്ഷം രൂപ ഉടന്‍ തന്നെ നല്‍കും. കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments