ധനുഷ് തങ്ങളുടെ മകനാണെന്ന് ആരോപിച്ച് മധുര മേലൂര്‍ മാളംപട്ടി സ്വദേശികളായ ആര്. കതിരേശന് , കെ. മീനാക്ഷി ദമ്പതികള്‍ നല്കിയ കേസില്‍ പുതിയ വഴിത്തിരിവ്. ദമ്പതികള്‍ ആരോപിക്കുന്ന ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ കോടതിയുടെ ഉത്തരവ് അനുസരിച്ച് നടത്തിയ ദേഹ പരിശോധനയില്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ധനുഷ് അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചു കളഞ്ഞുവെന്ന താരത്തില്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമാണെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മാരായ എം ആര് വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദമ്പതികള്‍ ആവശ്യപ്പെടുന്ന തരത്തില്‍ കൈമുട്ടില്‍ കറുത്ത അടയാളവും തോളില്‍ കാക്കപുള്ളിയും ഇല്ലെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അവര്‍ പറയുന്നു.
നടനും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി കഴിഞ്ഞ വര്‍ഷം ഇവര്‍ മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയത്. തങ്ങളുടെ മൂന്നു മക്കളില്‍ മൂത്തവനാണ് ധനുഷെന്ന് ഇവര്‍ പറയുന്നു. തിരുപ്പത്തൂര്‍ ഗവ. ബോയ്സ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 11-ആം ക്ലാസില്‍ പഠിക്കവെ നാടുവിട്ട തങ്ങളുടെ മകനായ കലൈശെല്വന് ചെന്നൈയിലത്തെുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെടാറില്ലെന്നും ഇവര്‍ പറയുന്നു. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം.
Post Your Comments