തമിഴ് സിനിമാ മേഖലയില്‍ പുതിയ നായികമാര്‍ ഉയര്‍ന്നു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 2010 മുതലുള്ള ചിത്രങ്ങള്‍ പരിശോധിച്ചാല്‍ നായികമാര്‍ ബോളിവുഡ് സുന്ദരികളാണെന്ന് കാണാം.
2010 മുതല്‍ 99 ശതമാനം ചിത്രങ്ങളിലും രജനികാന്തിനു ജോഡിയായി ബോളിവുഡ് നായികമാരാണ് അഭിനയിക്കുന്നത്. ‘യന്തിരനി’ല്‍ ഐശ്വര്യറായ്, ‘കൊച്ചടൈയാനി’ല്‍ ദീപികപദുകോണ്‍, ‘ലിംഗ’യില്‍ സൊണാക്ഷി സിന്ഹാ, ‘കബാലി’യില്‍ രാധികാആപ്തേ. ആ രീതിയില്‍ തന്നെയാണ് രജനിയുടെ പുതിയ ചിത്രത്തിലും നായികയെന്നു സൂചന.
കബാലിയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഒരു ബോളിവുഡ് നായികയായിരിക്കും അഭിനയിക്കുക. അതിനായി വിദ്യാബാലനെ കരാര്‍ ചെയ്യാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നു. വിദ്യാബാലന് ഡേറ്റുകള്‍ ഒരു വിഷയമായതിനാല്‍ ദീപികപദുകോണിനെ കരാര്‍ ചെയ്യാനും ശ്രമങ്ങള്‍ നടന്നുവരുന്നു. ‘കൊച്ചടൈയാന്‍’ എന്ന അനിമേഷന്‍ ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ധനുഷ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളില്‍ എത്തും. രജനിയുടെ യന്തിരന് 2 ആണ് ഉടന്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.
Post Your Comments