മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷമേകുന്ന വിവരമാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി മേനക വെളുപ്പെടുത്തിയത്. താരരാജാവിന്റെ സ്ത്രീസൗഹൃദ നിലപാടിനെ പ്രശംസിക്കുകയായിരുന്നു നടി മേനക. പഴയകാലത്ത് ചിത്രീകരണ സ്ഥലത്ത് നടന്മാര്ക്ക് മാത്രമേ പ്രത്യേകം മുറി അനുവദിച്ചിരുന്നുള്ളൂ. നടിമാര്‍ക്ക് സെറ്റിലെവിടെയെങ്കിലും ഒരു കസേര നല്കുമെന്നേയുണ്ടായിരുന്നുള്ളൂ .
എന്നാല്‍ ഇതിനെതിരെ മമ്മൂട്ടി നടിമാര്‍ക്കും സ്വകാര്യത നല്‍കണമെന്ന് നിര്‍ബന്ധിച്ചിരുന്നുവെന്നും മലയാള ചിത്രങ്ങളെ അശ്ളീലത പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് മാറ്റിയെടുക്കുന്നതിലും മമ്മൂട്ടിയുടെ പങ്ക് ഒഴിവാക്കാനാനാകാത്തതാണെന്നും അഭിമുഖത്തില്‍ നടി മേനക പറഞ്ഞു.
Post Your Comments