ഭീകരരൂപമായി തീര്‍ന്ന നായകന് ശാപമോക്ഷം ലഭിക്കണമെങ്കില്‍ സുന്ദരിയുടെ പ്രണയം സ്വന്തമാക്കണം. അങ്ങനെ ശാപമോക്ഷം നല്കുന്ന സുന്ദരിയായി ‘ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്’ എന്ന ചിത്രത്തില്‍ എമ്മ വാട്സൺ തിളങ്ങുന്നു. ഹോളിവുഡ് ആയാലും ബോളിവുഡ് ആയാലും നായികാനായകന്മാരുടെ പ്രതിഫലം വ്യത്യസ്തമാണ്.
സിനിമയില്‍ സുന്ദരിയായ നായികമാര്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. പക്ഷേ പുരുഷാധിപത്യമുള്ള സിനിമാ മേഖലയില്‍ നായികമാര്‍ക്ക് പ്രതിഫലം നായകന്മാര്ക്കൊപ്പം കൊടുക്കാറില്ല. ഇതില്‍ ചില നായികമാര്‍ പ്രതിഷേധം രേഖപ്പെടുത്താറുമുണ്ട്. ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ് നായിക എമ്മ വാട്സൺ ഇതേക്കുറിച്ചു പ്രതികരിച്ചത് ഇങ്ങനെ…‘‘ പ്രതിഫലത്തെക്കുറിച്ചു നായികമാർ മിണ്ടാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ ഫെമിനിസ്റ്റ് ആണ്, പ്രശ്നക്കാരിയാണ് എന്നൊക്കെയായി ആരോപണങ്ങൾ. എന്നെ ഫെമിനിസ്റ്റ് എന്നും പ്രശ്നക്കാരിയെന്നും വിളിച്ചോളൂ, പക്ഷേ മിണ്ടാതിരിക്കാൻ ഉദ്ദേശിക്കുന്നില്ല’.
‘ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്’ എന്ന ചിത്രത്തിലെ നായിക വേഷത്തിന് എമ്മയ്ക്കു പ്രതിഫലമായി ലഭിച്ചത് 30 ലക്ഷം ഡോളറാണെങ്കിൽ ചിത്രത്തിന്റെ കലക്ഷൻ കൂടുന്നതനുസരിച്ച് 1.5 കോടി ഡോളർ വരെ നേടാനുള്ള സാധ്യത നൽകുന്ന കരാറുമുണ്ട്. ഇരുപത്തിയാറുകാരിയായ എമ്മയുടെ എക്കാലത്തെയും കൂടിയ പ്രതിഫലമാണിത്. ഇതിനു മുമ്പ് 2014ൽ നടി ആഞ്ചലീന ജോളിയാണ് മലേഫിസന്റ് എന്ന ചിത്രത്തിലൂടെ 1.5 കോടി ഡോളർ പ്രതിഫലമായി നേടിയിട്ടുള്ളത്. നേരത്തെ എട്ടു ഹാരിപോട്ടർ സിനിമകളിലുമായി ‘ഹെർമിയോൺ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനു എമ്മ നേടിയത് 6 കോടി ഡോളര്‍ ആണ്.
Post Your Comments