19-ആം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന നികുതി സമ്പ്രദായമായിരുന്നു മുലക്കരം. ഇതുപ്രകാരം താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ മാറ് മറച്ചാല്‍ മുലയുടെ വലിപ്പത്തിന് അനുസരിച്ചു കരം ഒടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
എന്നാല്‍ ചേര്‍ത്തലയിലെ നങ്ങേലി എന്ന ഈഴവ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചത് തന്‍റെ മുലകള്‍ ഛേദിച്ചു വാഴയില്‍ വെച്ചു നികുതി പിരിക്കാനെത്തിയ പാര്‍വ്വതിയാറിന് നല്‍കിക്കൊണ്ടാണ്. അന്നേ ദിവസം ചോര വാര്‍ന്ന് നങ്ങേലി മരണപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ രാജ്യത്ത് ഇപ്പോഴും ജാതിവ്യവസ്തതയില്‍ വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. ഈ കഥ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ പരിചയപെടുത്തിയാണ് സോനം കപൂര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
തന്റെ ഇൻസ്റ്റഗ്രാമിലാണ് സോനം നങ്ങേലിയുടെ കഥ പോസ്റ്റ് ഇട്ടിരിക്കുന്നത്. നങ്ങേലിയുടെ കഥ മറ്റു കഥയേക്കാളും തികച്ചും വ്യത്യസ്തമാണെന്നും സോനം പോസ്റ്റില്‍ പറയുന്നു
Post Your Comments