CinemaGeneralNEWS

ചേട്ടനും ഞാനും തമ്മിൽ ഒരു വഴക്കും ഉണ്ടായിരുന്നില്ല എം.ജി.ശ്രീകുമാർ

മലയാളത്തിലെ പ്രശസ്ത സംഗീതകുടുംബത്തിലെ അംഗമാണ് എം.ജി.ശ്രീകുമാർ. അന്തരിച്ച സഹോദരന്‍ എം. ജി രാധാകൃഷ്ണന്‍, സഹോദരി ഓമനകുട്ടി തുടങ്ങിയവര്‍ മലയാള സിനിമാ സംഗീതലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചവരാണ്. എന്നാല്‍ കുടുംബവുമായും ചേട്ടനുമായെല്ലാം അകല്ച്ചയിലായിരുന്നു താനെന്ന വാര്‍ത്തയെ എം.ജി ശ്രീകുമാര്‍ നിഷേധിച്ചു. കൌമുദി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ചേട്ടനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് എം.ജി.ശ്രീകുമാർ വെളിപ്പെടുത്തുന്നത്.

ചേട്ടനും താനും അടുത്ത സുഹൃത്തായിരുന്നു. കുടുംബവുമായി ചില പ്രശ്നങ്ങള്‍ സ്വഭാവികം. എന്നാല്‍ മരിക്കുന്നതുവരെയും ചേട്ടനും താനും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചേട്ടനോട് അവസാന കാലങ്ങളില്‍ അകന്നിരുന്നുവന്നത് തെറ്റായ വാര്‍ത്തയാണ്. ചില സമയങ്ങളില്‍ ടാ ശ്രീകുട്ടായെന്നു മകന്‍ രാജേഷിനെ അദ്ദേഹം താനാണെന്ന ധാരണയില്‍ വിളിക്കുമായിരുന്നു. അത് തന്നെ തന്നോടുള്ള സ്നേഹത്തിന്റെ തെളിവാണ്. ആരെന്തോക്കെ പറഞ്ഞാലും ചേട്ടന്‍ തന്റെ ചേട്ടന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button