മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന് ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ.1982ല്‍ പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്.
എന്നാല്‍ മെഗാസ്റ്റാര്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുകയാണ്. ശാംദത്ത് സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്നത്. വിശ്വരൂപം 2, ഉത്തമ വില്ലൻ, ഊഴം, റോൾ മോഡൽസ് എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചത് ശാംദത്താണ്.
ഒരു ക്രൈം ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ നായിക ഉണ്ടാവില്ല. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലൂടെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണൻ, ലിജോ മോൾ എന്നിവർ ഈ സിനിമയിൽ മറ്റു പ്രധാന വേഷങ്ങൾ ചെയ്യും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
സെവൻത് ഡേക്കു ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ അദ്ധ്യാപകരെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ റോളിലാണ് അദ്ദേഹം എത്തുന്നത്. ഇടുക്കി സ്വദേശിയായ ഈ കഥാപാത്രം ജോലിയുടെ ഭാഗമായി കൊച്ചിയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. നവാഗതനായ രതീഷ് രവിയുടേതാണ് തിരക്കഥ.
ദീപ്തി സതിയും ആശാ ശരത്തുമാണ് നായികമാർ. രഞ്ജിത്തിന്റെ പുത്തൻപണം, ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിലും മമ്മൂട്ടി അഭിനയിച്ചു വരുന്നുണ്ട്.കൊച്ചി, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമ ചിത്രീകരിക്കുക. മാർച്ച് 24ന് കൊച്ചിയിൽ ഷൂട്ടിംഗ് തുടങ്ങും.
Post Your Comments