CinemaNEWSTollywood

ആട്ടിറച്ചിയും വ്യായാമവും ബാഹുബലി 2വിന് വേണ്ടി പ്രഭാസിന്റെ തയ്യാറെടുപ്പ് ഇങ്ങനെ!

ഈ വര്‍ഷം സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ എസ്.എസ് രാജമൗലിയുടെ ബാഹുബലി 2 . ചിത്രത്തിന് വേണ്ടി നടന്‍ പ്രഭാസ് നടത്തിയ കഠിന പ്രയത്നങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് അദ്ദേഹത്തിന്‍റെ ട്രെയിനറായ ലക്ഷ്മണ്‍ റെഡ്ഡി. 2010 ലെ മിസ്റ്റര്‍ വേള്‍ഡാണ് ലക്ഷ്മണ്‍ റെഡ്ഡി.

ബാഹുബലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എട്ട് നേരം അദ്ദേഹം ആഹാരം കഴിച്ചിരുന്നു. കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി ഉള്‍പ്പെടുത്തിയിരുന്ന ഭക്ഷണത്തില്‍ ആട്ടിറച്ചിയും വെണ്ണയും കൂടാതെ മുട്ടയുടെ വെള്ള, ചിക്കന്‍, പരിപ്പ്, ബദാം, മീന്‍, പച്ചക്കറികള്‍ എന്നിവയും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍, കൃത്യമായി വ്യായാമം ചെയ്തിരുന്നു. പ്രഭാസിന് ബിരിയാണി വളരെ ഇഷ്ടമായിരുന്നു. അത് അറിയാവുന്നത് കൊണ്ടുതന്നെ അതിനുള്ള അനുവാദം നല്‍കിയിരുന്നു. ചിലപ്പോഴോക്കെ ജങ്ക് ഫുഡ് കഴിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ വളരെ കര്‍ശന നിയന്ത്രണം പുലര്‍ത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഈ കൊതി മനസിലാക്കി പലപ്പോഴും അതിന് അനുവദിച്ചിട്ടുണ്ട്. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മണ്‍ റെഡ്ഡി പ്രതികരിച്ചത്.

shortlink

Post Your Comments


Back to top button