നായകന്മാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന സിനിമയില്‍ ചിലാ പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ സൂപ്പര്‍ ലേഡി എന്ന പദവിയ്ക്ക് അര്‍ഹയായിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. ഇപ്പോള്‍ സൂപ്പര്‍ ലേഡി എന്ന പേരിനൊപ്പം മഞ്ജുവിനെ ലേഡി മോഹന്‍ലാല്‍ എന്ന് വിളിക്കുന്നവരുമുണ്ട്. ഈ വിളിയെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചു.
അത്തരം വിളികള്‍ തന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ആ വിളി ഏറെ സന്തോഷം നല്കുന്നു എന്നും ഞാന്‍ ആ വിളി ആസ്വദിയ്ക്കുന്നു എന്നും മഞ്ജു പറയുന്നു. ആ വിളി ആസ്വദിയ്ക്കുമ്പോള്‍ തന്നെ, അതിനൊപ്പം വരുന്ന വലിയൊരു ഉത്തരവാദിത്വവും ഞാന്‍ തിരിച്ചറിയുന്നുണ്ട്. അതൊരു വെല്ലുവിളിയാണ്. ലേഡി മോഹന്‍ലാല്‍ എന്നൊക്കെ വിളിയ്ക്കുമ്പോള്‍, ആപേരിന് മോശം വരുത്താത്ത രീതിയിലുള്ള സിനിമകള്‍ തിരഞ്ഞെടുക്കണം എന്നത് തന്റെ ഉത്തരവാദിത്വമാണെന്നും മഞ്ജു പറഞ്ഞു.
കെയര്‍ ഓഫ് സൈറാ ഭാനു എന്ന ചിത്രമാണ് മഞ്ജുവിന്റെ പുതിയ റിലീസ്. ചിത്രം മികച്ച പ്രതികരണം നേടി തിയെറ്ററുകളില്‍ മുന്നേറുകയാണ്.
Post Your Comments