പ്രശസ്ത ഹാസ്യതാരവും ടിവി അവതാരകനും മോഡലുമായ കപില്‍ ശര്‍മ്മ ആരാധകര്‍ക്ക് മുന്നില്‍ സ്വന്തം പ്രണയം വെളിപ്പെടുത്തി. ജീവിതത്തിലെ എല്ലാത്തിനും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് കപിൽ. അദ്ദേഹം ഇതാദ്യമായാണ് ജീവിതവും സ്വകാര്യവുമായ ഒരുകാര്യം ആരാധകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
ട്വിറ്ററിൽ സജീവമായിട്ടുള്ള കപിൽ തന്റെ ജീവിതത്തിലെ അതിമനോഹര കാര്യം വെളിപ്പെടുത്തുകയാണെന്നും ദയവായി 30 മിനിട്ട് കാത്തിരിക്കൂ എന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. ഏവരേയും ആകാംഷയുടെ മുള്‍മുനയില്‍ നിർത്തിയ കപിൽ അല്പസമയത്തിനുള്ളിൽ പ്രണയിനി ഗിന്നിക്കൊപ്പമുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു.
‘ബെറ്റർ ഹാഫ് എന്നുപറയില്ല, അവളാണ് എന്നെ പൂർണനാക്കുന്നത്…ലവ് യൂ ഗിന്നി…ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു… അവളെ നിങ്ങളും ദയവായി സ്വീകരിക്കണം’, എന്ന കുറിപ്പും ഫോട്ടോയ്ക്കൊപ്പമുണ്ടായിരുന്നു.
Leave a Comment