CinemaMollywoodNEWS

നെടുമുടി വേണു തന്നോടങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു; ജഗതിയുടെ പരാമര്‍ശം വിവാദമായ സംഭവമിങ്ങനെ

 

സിനിമാ മേഖലയില്‍ സൗഹൃദങ്ങളെപ്പോലെ തന്നെ ചില പിണക്കങ്ങളുമുണ്ടാകാറുണ്ട്. എന്തും ആഘോഷമാകുന്ന ചില വ്യക്തികള്‍ മറ്റുള്ളവര്‍ക്കിടയിലെ ചില പിണക്കങ്ങളെയും ആഘോഷിക്കും. ചില തെറ്റിദ്ധാരണകളാല്‍ കുറച്ചു നാള്‍ പിണങ്ങിയ കഥ മലയാള സിനിമയിലെ ഹാസ്യ രാജാവ് ജഗതിയ്ക്കും നെടുമുടി വേണുവിനിടയിലുമുണ്ട്.

അഭിനയ തിരക്കില്‍ നിന്നിരുന്ന നെടുമുടി വേണു അതില്‍ നിന്നുമാറി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ നെടുമുടി വേണു ആദ്യമായും അവസാനമായും സംവിധാനം ചെയ്ത ചിത്രമാണ് പൂരം. 1989 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ മാതു, കൈതപ്രം, ഇന്നസെന്റ്, തിലകന്‍, കെപിഎസി ലളിത, ജഗദീഷ്, മുരളി, സോമന്‍, ശ്രീനിവാസന്‍ അങ്ങനെ അന്നത്തെ വലിയ താരങ്ങളൊക്കെ വേഷമിട്ടു. തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ നെടുമുടി ജഗതിയ്ക്കും ഒരു വേഷം വച്ചിരുന്നു. കഥ കേട്ട് ഇഷ്ടപ്പെട്ട ജഗതി അത് ചെയ്യാം എന്നേല്‍ക്കുകയും ചെയ്തു. എന്നാല്‍ മറ്റ് തിരക്കുകള്‍ കാരണം ഷൂട്ടിങ്ങില്‍ എത്തിച്ചേരാന്‍ ജഗതിക്ക് കഴിഞ്ഞില്ല. അഞ്ച് ദിവസം കഴിഞ്ഞ് വരാം എന്ന് ചിത്രത്തിന്റെ നിര്‍മാതാവിനെ ജഗതി അറിയിച്ചു. എന്നിട്ടും ജഗതി എത്തിയില്ല.

സിനിമ ഒരുപാട് കലാകാരന്മാരുടെ ഒരു കൂട്ടം, പ്രയത്നം എല്ലാം ആയതുകൊണ്ട് തന്നെ ജഗതിയുടെ കഥാപാത്രത്തിന്റെ അസാന്നിധ്യം മറ്റ് താരങ്ങളെയും ഷൂട്ടിങ്ങിനെയും കാര്യമായി ബാധിച്ചു. ജഗതി വരുന്നത് വരെ കാത്തുനിന്നാല്‍ എല്ലാവരുടെയും ഡേറ്റ് ക്ലാഷാകും. അതൊഴിവാക്കാനായി ജഗതിയുടെ റോള്‍ മറ്റൊരാള്‍ക്ക് വേണു നല്‍കി. എന്നാല്‍ ജഗതിയെ അറിയിക്കാതെയാണ് നെടുമുടി ആ കഥാപാത്രം ജഗദീഷിനെ ഏല്‍പിച്ചത്. മറ്റാരോപ്പറഞ്ഞു ഇതറിഞ്ഞ ജഗതി വഴക്കായി.. നടന്‍ നെടുമുടി വേണുവിനെതിരെ പ്രസ്താവന ഇറക്കി. നെടുമുടി വേണു എന്നോടങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നൊക്കെയുള്ള ജഗദിയുടെ പരമാര്‍ശം അക്കാലത്ത് വലിയ വിവാദമായി. അത് നെടുമുടി വേണുവിനെയും ഏറെ വേദനിപ്പിച്ചു..

എന്നാല്‍ പരസ്പരം വിവാദ പ്രസ്താവനകള്‍ കൊണ്ട് ഈ പ്രശ്നത്തിന്റെ വിഴുപ്പ് ചുമന്നിട്ട് കാര്യമില്ലെന്ന് മനസിലായ നെടുമുടി വേണു ഒടുവില്‍ പ്രശ്‌നം പറഞ്ഞു തീര്‍ത്തു. മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ജഗതിയെ കണ്ടപ്പോള്‍ ‘നമ്മള്‍ തമ്മില്‍ ഇങ്ങനെ വിഴുപ്പലക്കുന്നത് കാണാന്‍ ഇഷ്ടമുള്ളവരുണ്ടാകും. എന്നാല്‍ ഞാന്‍ വിവാദത്തിനില്ല’ എന്ന് പറഞ്ഞു ഈ പ്രശ്നത്തെ ഒതുക്കി തീര്‍ക്കുകയാണ് നെടുമുടി ചെയ്തത്. അതോടെ ആ പിണക്കം മാറുകയും നിരവധി ചിത്രങ്ങളില്‍ വീണ്ടുമവര്‍ ഒന്നിച്ചു അഭിനയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button