CinemaIndian CinemaMollywoodNEWS

നടന്നത് നിയമലംഘനം; താരങ്ങളെ വഴി തടഞ്ഞ സംഭവത്തില്‍ എസ്പിയുടെ പ്രതികരണം

കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനുള്ള ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം സിനിമയിലെ താരങ്ങള്‍ സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ തെറ്റില്ലെന്നു എസ്പി. എ.വി. ജോർജ്. ലിജോജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയുമാണ് മുവാറ്റുപുഴ പോലീസ് വഴിതടഞ്ഞത്. ഈ പൊലീസ് നടപടിയിൽ തെറ്റില്ലെന്നു എസ്പി എ.വി. ജോർജ് പറയുന്നു. സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണെന്നും എസ്പി പറഞ്ഞു. മോട്ടോർ വാഹനനിയമപ്രകാരവും ഗ്ലാസുകൾ പൂർണമായും മറച്ചത് തെറ്റാണ്.

എന്നാല്‍ നിയമലംഘനം കണ്ടിട്ടും പൊലീസ് നടപടിയെടുത്തില്ല. സംഭവത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോനോട് വിശദീകരണം തേടിയെന്നും എസ്പി വ്യക്തമാക്കി.

ഇന്നു മുതൽ എറണാകുളം റൂറൽ മേഖലയിൽ മുഴുവൻ വാഹനങ്ങളിലും പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button