
ഇഷ്ടപ്പെട്ടതെന്തും നമ്മുടെ സ്വന്തം എന്ന് കരുതുകയും അത് ആഹങ്കാരമായി കാണുകയും ചെയ്യുന്നവരാണ് മലയാളികള്‍. എന്നും മലയാളത്തിന്റെ പ്രിയപ്പെട്ട നായിക അങ്ങനെയാണ് മഞ്ജു വാര്യരെ മലയാളികള്‍ വിളിയ്ക്കുന്നത്, അല്ലെങ്കില്‍ വിശേഷിപ്പിക്കുന്നത്. അഭിനയത്തിന്റെ കാര്യം കൊണ്ടും കേരളത്തില്‍ താമസം, മലയാളം പറയുന്നു ഇതുകൊണ്ടെല്ലാമാണ് മലയാളികള്‍ക്ക് മഞ്ജു സ്വന്തമാകുന്നത്. മഞ്ജു ജന്മംകൊണ്ട് മലയാളിയല്ല!
മലയാളത്തില്‍ പല അന്യ ഭാഷാ താരങ്ങളും അഭിനയിക്കാന്‍ വന്നു ഇടം നേടിയതുപോലെയല്ല മഞ്ജുവിന്റെ കാര്യം. തമിഴ്നാടിന് രജനികാന്തിനെയും ജയലളിതയെയുമൊക്കെ കിട്ടിയത് പോലെ മഞ്ജുവും മലലയാളികള്ക്ക് അന്യസംസ്ഥാനക്കാരിയാണ് ! മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ വന്നപ്പോഴാണ് മഞ്ജു താന്‍ തമിഴ്നാട്ടുകാരിയാണെന്ന സത്യം വെളിപ്പെടുത്തിയത്.
അച്ഛന് തമിഴ്നാട്ടില്‍ ജോലിയുള്ള സമയത്ത് കുടുംബത്തോടെ അവിടെയായിരുന്നു. അവിടെയാണ് ഞാന്‍ ജനിച്ചത്. തമിഴ് നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനും അറിയാമെന്നും മഞ്ജു പറഞ്ഞു. പറയുക മാത്രമല്ല, റിമി ടോമിയുമായി തമിഴില്‍ സംസാരിക്കുകയും ചെയ്തു.
Post Your Comments