CinemaGeneralHollywoodNEWS

സ്വവര്‍ഗാനുരാഗം “മലേഷ്യയിലും”

സ്വവര്‍ഗാനുരാഗത്തിനെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമായ മലേഷ്യയില്‍ ഹോളിവുഡ് ചിത്രം ‘ബ്യൂട്ടി ആന്റ് ദി ബീസ്റ്റ്’പ്രദര്‍ശിപ്പിക്കും.

ഓസ്കര്‍ പുരസ്കാര ജേതാവായ ബില്‍ കോണ്ടനാണ് ചിത്രം സംവിധാനം ചെയുന്നത്. ഈ ഫാന്റസി ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് എമ്മ വാട്സണ്‍, ഡാന്‍ സ്റ്റീവെന്‍സ് എന്നിവരാണ്. ലൂക്ക് ഇവാന്‍സ്, ജോഷ്‌ ഗാട്, എമ്മ തോംസണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ചിത്രത്തില്‍ സ്വവര്‍ഗാനുരാഗ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആ രംഗങ്ങള്‍ കട്ട് ചെയ്യാതെ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച് 30 നാണ് ചിത്രം മലേഷ്യന്‍ തീയറ്ററുകളില്‍ എത്തുക.

shortlink

Related Articles

Post Your Comments


Back to top button