കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ടോവിനോ രംഗത്ത്. പുതിയ ചിത്രം മെക്സിക്കന്‍ അപാരതയുടെ പ്രചരണത്തിനെത്തിയപ്പോള്‍ ആരാധകരിലൊരാളോട് താരം ക്ഷുഭിതനായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാല്‍ വളരെ സാധാരണമായ ഒരു സംഭവമായിട്ടും ടൊവിനോയ്ക്കെതിരെ സമൂഹമാധ്യങ്ങള്‍ കരുതികൂട്ടി എന്നത് പോലെ ആക്രമണം നടത്തുകയാണ് ചെയ്തത് . എന്നാല്‍ ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ട് ടോവിനോ രംഗത്ത് എത്തിയിരിക്കുകയാണ്.
ആരാധകനോട് താന്‍ അങ്ങനെ പെരുമാറിയത് വേദനിപ്പിച്ചു എങ്കില്‍ ക്ഷമ പറയുന്നു വെന്നും ടോവിനോ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments