BollywoodCinemaGeneralIndian CinemaNEWS

വിദ്യാബാലന്‍ അമ്മയാകുന്നു ! മറുപടിയുമായി താരം

ബോളിവുഡ് നടി വിദ്യബാലന്‍ തനിക്കെതിരെ ഉയര്‍ന്ന ഗോസിപ്പികള്‍ക്കെതിരെ രംഗത്ത് എതിരിക്കുകയാണ്. വിവാഹിതരായ സ്ത്രീകള്‍ ആശുപത്രിയില്‍ പോയാല്‍ അവര്‍ ഗര്‍ഭിണിയാണോ എന്നാണോ എല്ലാവരും ചിന്തിക്കാറുള്ളത് എന്നായിരുന്നു വിദ്യയുടെ ചോദ്യം. താന്‍ മുഖത്ത് ഒരു കുരുവന്നാല്‍ പോലും ആശുപത്രിയില്‍ പോകാറുണ്ട് എന്നാല്‍ അതിനു അര്‍ത്ഥം താന്‍ ഗര്‍ഭിണി ആണ് എന്നല്ല എന്ന് കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തില്‍ പറഞ്ഞു.

ഇതൊക്കെ തന്റെയും ഭര്‍ത്താവ് സിദ്ദാര്‍ത്ഥിന്റെയും സ്വകാര്യ തീരുമാനങ്ങളാണെന്നും അടുത്തിടെ തന്റെ സ്വകാര്യതയിലേക്ക് പലരും കൈ കടത്താറുണ്ടെന്നും വിദ്യ പറഞ്ഞു. കൂട്ടത്തില്‍ വിദ്യ തന്റെയൊരു അനുഭവവും അഭിമുഖത്തില്‍ വിവരിച്ചു. തന്റെ കല്യാണത്തിന് വന്ന അങ്കിള്‍ അടുത്ത തവണ കാണുമ്പോള്‍ നിങ്ങള്‍ രണ്ടുപേര്‍ അല്ല മൂന്നാമതെ ഒരാള്‍ കൂടി ഉണ്ടായിരിക്കണമെന്നാണ് പറഞ്ഞത്.കുട്ടികള്‍ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം നല്‍കിയ മറുപടി താന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രം ഒന്നുമല്ല എന്നായിരുന്നു.

മാത്രമല്ല ലോക ജനസംഖ്യ കൂടി വരികയാണെന്നും ചിലര്‍ക്കെങ്കിലും കുട്ടികള്‍ ഇല്ലാതിരിക്കട്ടെയെന്നും വിദ്യ പറയുന്നു.വിവാഹത്തിന് ശേഷം കുട്ടികള്‍ ഉടനെ തന്നെ വേണം എന്ന കാഴ്ചപാടാണ് എല്ലാവര്‍ക്കും. പലപ്പോഴും അത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമായിരിക്കാമെന്നും വിദ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button