മമ്മൂട്ടിയും ദിലീപും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന
ചിത്രത്തിലൂടെ അതിഥി വേഷത്തില്‍ എത്തിയതിനു ശേഷം മോളിവുഡിലേക്ക് വീണ്ടും തിരിച്ചു വരവ് നടത്തുകയാണ് ധനുഷ്. എന്നാല്‍ ഇത്തവണ അഭിനയിക്കാന്‍ അല്ല ധനുഷ് എത്തുന്നത് മറിച്ചു സിനിമ നിര്മ്മാതാവയാണ്.
ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുക ടോവിനോ തോമസ് ആയിരിക്കും. മുംബൈയില്‍ നിന്നുള്ള പുതുമുഖം നേഹ അയ്യറാണ് ചിത്രത്തില്‍ നായിക. ഡൊമനിക്ക് അരുണാണ് സംവിധായകന്. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപെട്ടതിനാലാണ് താരം സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തത്.
Post Your Comments