CinemaGeneralNEWS

ബാഹുബലിയുടെ രണ്ടാം ഭാഗം നിരോധിക്കണം; കര്‍ണാടകയില്‍ പ്രതിഷേധം

ഇന്ത്യന്‍ ചലച്ചിത്ര പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ബാഹുബലി ഉടന്‍ റിലീസിന് എത്തുകയാണ്. എന്നാല്‍ ബാഹുബലിയുടെ രണ്ടാം ഭാഗം കര്‍ണാടകയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്. ചിത്രത്തില്‍ കട്ടപ്പയെ അവതരിപ്പിച്ച തമിഴ് നടന്‍ സത്യരാജ് കാവേരി ജലതര്‍ക്കത്തില്‍ തമിഴ്നാടിനു അനുകൂല നിലപാട് എടുത്തതാണ് പ്രതിഷേധത്തിന് കാരണം.

സത്യരാജിനോടുള്ള എതിര്‍പ്പ് മൂലം ചിത്രത്തിന്റെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ബെല്ലാരിയിലെ രാധിക തീയറ്ററില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച പേരില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
പ്രതിഷേധത്തെ തുടര്‍ന്ന് ടീസര്‍ പ്രദര്‍ശിപ്പിക്കുന്നതു നിര്‍ത്തിവെച്ചു. ബാഹുബലി ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണവും നടക്കുകയാണ്.

പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
പ്രതിഷേധത്തെ തുടര്‍ന്ന് ടീസര്‍ പ്രദര്‍ശിപ്പിക്കുന്നതു നിര്‍ത്തിവെച്ചു. ബാഹുബലി ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണവും നടക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button