ബോളിവുഡിലെ പ്രമുഖ താരം അക്ഷയ്കുമാര്‍ താര ജാഡകള്‍ ഒന്നുമില്ലാത്ത ഒരു നടനാണ്. സമൂഹത്തില്‍ പല തരത്തിലുള്ള ധന സഹായ പ്രവര്‍ത്തികള്‍ പല പ്രാവശ്യവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് 1.08 കോടി രൂപ ധന സഹായം നല്‍കുകയാണ് അക്ഷയ് കുമാര്‍. കൊല്ലപ്പെട്ട 12 ജവാന്മാരുടെ കുടുംബത്തിന് ഒമ്പത് ലക്ഷം രൂപ വീതമാണ് അക്ഷയ് കുമാര്‍ നല്‍കിയത്.
ഛത്തീസ്ഗഢ് സുഖ്മ ജില്ലയില്‍ സിആര്‍പിഎഫ് ജവാന്‍മാരും മാവോയിസ്റ്റുകളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട 12 അര്‍ധസൈനികരുടെ കുടുംബത്തിനാണ് അദ്ദേഹത്തിന്റെ സഹായം.
ജയ്‌സാല്‍മീര്‍ നോര്‍ത്ത് സെക്ടര്‍ ഡിഐജി അമിത് ലോധ ഐപിഎസുമായി ബന്ധപ്പെട്ട അക്ഷയ് കുമാര്‍ ജവാന്‍മാരുടെ കുടുംബത്തിന് ഒമ്പതു ലക്ഷം വീതം നല്‍കാന്‍ തയ്യാറെന്ന് അറിയിക്കുകയായിരുന്നു. അക്ഷയ് കുമാറിന് നന്ദി അറിയിച്ച് ഡിഐജി അമിത് ലോധ ട്വീറ്റ് ചെയ്തു.
Post Your Comments