ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുബായില്‍ റഹ്മാന്റെ സംഗീത സന്ധ്യ അരങ്ങേറി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു റഹ്മാന്റെ കലാപ്രകടനം. ‘ഓ നാദാന്‍ പരിന്തേ ഘര്‍ ആജാ…’ എന്നുതുടങ്ങുന്ന ഹിന്ദിഗാനം ആലപിച്ചുകൊണ്ടാണ് എആര്‍ റഹ്മാന് പരിപാടിക്ക് തുടക്കമിട്ടത്. ചോറ്റാനിക്കരയമ്മ എന്ന മലയാളം സിനിമയ്ക്കുവേണ്ടി എ.ആര് റഹ്മാന്റെ അച്ഛന് ശേഖര്‍ ഈണം പകര്‍ന്ന ‘മനസ്സു മനസ്സിന്റെ…’ എന്നുതുടങ്ങുന്ന ഗാനവും റഹ്മാന് ആലപിച്ചു. ഇത് സാധ്യമാക്കിയ മാതൃഭൂമിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ റഹ്മാന് നന്ദിയും പറഞ്ഞു.
Post Your Comments