CinemaGeneralIndian CinemaNEWSNostalgiaVideos

മഹാരാജാസില്‍ തന്നെ ആകര്‍ഷിച്ച ഘടകത്തെക്കുറിച്ച് മമ്മൂട്ടി (വീഡിയോ)

 

കലാലയ ഓര്‍മ്മകള്‍ എല്ലാവര്ക്കും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു അനുഭവമാണ് മഹാരാജാസും. മഹാരാജാസ് എന്ന കലാലായത്തോട് അടങ്ങാത്ത സ്നേഹമാണ് മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടിക്ക് . മഹാരാജാസിൽ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനും മറ്റും പങ്കെടുക്കാറുള്ള അദ്ദേഹം ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌മനോഹരമായ പ്രസംഗം ഇപ്പോഴും നടത്താറുണ്ട്. അതിലൊരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയാകുന്നത്. വർഷങ്ങൾക്ക് മുമ്പ് എറണാകുളം മഹാരാജാസ്‌ കോളജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമമായ ‘മഹാരാജകീയ’ത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർക്കിടയില്‍ തരംഗമാകുന്നത്.

എറണാകുളം മഹാരാജാസ്‌ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമമായ ‘മഹാരാജകീയ’ത്തില്‍‘ താന്‍ പങ്കെടുക്കുന്നത് എന്തിനാണെന്ന് താരം തുറന്നു പറയുന്നു. തന്റെ കൂടെ പഠിച്ചവരെ തനിക്ക് നേരിട്ട് കാണണം, അവര്‍ക്ക് എത്ര മക്കളുണ്ട്, എത്ര പേരക്കുട്ടികളുണ്ടെന്നറിയണം. അതിനാണ് താന്‍ വന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്റെ പ്രസംഗം ആരംഭിക്കുന്നത്. മഹാരാജാസിലെ കലാലയ ജീവിതത്തിനിടെ താനൊപ്പിച്ച അബദ്ധങ്ങളും ഷൈന്‍ ചെയ്യാന്‍ നടത്തിയ കോമാളിത്തരങ്ങളും തുറന്നുപറഞ്ഞ മമ്മൂട്ടി മഹാരാജാസില്‍ തന്നെ ആകര്‍ഷിച്ച ഘടകത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ഇവിടെയുള്ള മരച്ചുവടുകളോ അധ്യാപകരോ ക്ലാസ്മുറിയുമൊന്നുമല്ല, ഇവിടുത്തെ സുന്ദരികളായ പെണ്‍കുട്ടികളാണ് തന്നെ ആകര്‍ഷിച്ചത്. മൂന്ന് വര്‍ഷം മാത്രമെ പഠിച്ചുള്ളൂവെങ്കിലും ലോ കോളജില്‍ പഠിച്ച മൂന്ന് വര്‍ഷവും ഇവിടെത്തന്നെ ആയിരുന്നു. ഇവിടത്തെ അന്തരീക്ഷം പ്രണയാതുരമാണ്. അതിനാല്‍ എനിക്ക് 6 വര്‍ഷത്തെ പാരമ്പര്യം ഇവിടെയുണ്ട്” – മമ്മൂട്ടി പറഞ്ഞു.

ഇരുപതിനായിരത്തോളം പേരാണ് അന്ന് മഹാരാജകീയത്തില്‍ പങ്കെടുത്തത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുന്‍ മന്ത്രി ഡോക്ടര്‍ തോമസ്‌ ഐസക്കും, ജസ്റ്റിസ്‌ സുകുമാന്‍, ഡോക്ടര്‍ കെആര്‍ വിശ്വംഭരന്‍, ഡോക്ടര്‍ വിപി ഗംഗാധരന്‍, സംവിധായകന്‍ സിദ്ദിഖ്‌, പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്‌ രാധാകൃഷ്‌ണന്‍, പിടി തോമസ്‌ എംപി എന്നിവരായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പ്രമുഖര്‍. ‌

shortlink

Related Articles

Post Your Comments


Back to top button