അമ്മ കണക്കിന് ശേഷം തമിഴില്‍ മറ്റൊരു സ്ത്രീ കേന്ദ്രീകൃത ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് അമല പോള്‍.അഡ്വഞ്ചര്‍ സ്റ്റോറിയായി ഒരുങ്ങുന്ന ചിത്രവുമായി കരാറായിരിക്കുകയാണ് അമല പോള്‍. ചെന്നൈയിലാവും ചിത്രീകരണം ആരംഭിക്കുക.
നായകനില്ലാത്ത സിനിമ വിനോദ് കെയാണ് സംവിധാനം ചെയ്യുന്നത്.ധനുഷ് നായകനായി എത്തുന്ന വി.ഐ .പി2ന്റെ തിരക്കിലാണ് അമലാപോള്‍. ശേഷം തിരുട്ടു പയലെ 2ന്റെ അവസാന രംഗങ്ങളുടെ ചിത്രീകരണത്തിനായി അമല ന്യൂസിലാന്റിലേക്ക് പോകും.
മലയാളത്തില്‍ ജയറാമിനൊപ്പമുള്ള അച്ചായന്‍സിലും അമല കേന്ദ്രകഥാപാത്രമായി എത്തുന്നു.ഹിന്ദി ചിത്രം ക്വീനിന്റെ മലയാളം റീമേക്കില്‍ നായികയായും ഭാസ്കര്‍ ദ റാസ്കാലിന്റെ തമിഴ് റീമേക്കിലും അമല പോള്‍ അഭിനയിക്കും.
Post Your Comments