താന്‍ ഒരു നടിയായതിനാല്‍ ജീവിതത്തിലെ സ്വകാര്യതകള്‍ പാടില്ലെന്ന നിലപാട് ശരിയല്ലെന്നു അനുഷ്ക ഷെട്ടി ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയാല്‍ ജീവിതത്തിനു എന്ത് അര്‍ത്ഥമാണുള്ളതെന്നും നടിയായതിനാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തന്റെ സ്ത്രീത്വത്തെ അംഗീകരിക്കുന്നില്ലെന്നും അനുഷ്ക വ്യക്തമാക്കി. എവിടെ പോയാലും എല്ലാര്ക്കും ചോദിക്കാനുള്ളത് വിരാട് കോഹ്ലിയുമായുള്ള ബന്ധത്തെ കുറിച്ചാണ്.
ഒരു സ്ത്രീ ഒരു പുരുഷനെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതുമൊക്കെ ലോകത്തു നടക്കുന്ന കാര്യങ്ങളാണ്.താരങ്ങളെ വളർത്തുന്നതിൽ മാധ്യമങ്ങള്‍ക്കുള്ള പങ്ക് താൻ മറക്കുന്നില്ലെന്നും താരം പറയുന്നു. പരസ്യചിത്രങ്ങളിലെ വരുമാനം കൊണ്ടാണ് പുതിയവീട് വാങ്ങിയത്.
അഭിനയം എന്റെ തൊഴിലാണ്. ശ്രദ്ധ മുഴുവൻ അതിലാണ്. നടിയെന്ന നിലയിലുള്ള മര്യാദ മാത്രം തന്നാൽ മതി. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ ക്യാമറയുമായി പലരും ഓടിവരും. അത് തീരെ യോജിക്കാൻ കഴിയാത്ത കാര്യമാണ്. ക്യാമറ കാണുമ്പോഴേ ഒഴിഞ്ഞുമാറേണ്ട അവസ്ഥയാണ് ഉള്ളതെന്നും അനുഷ്ക പറയുന്നു.
Post Your Comments