CinemaNEWS

ടേക്ക് ഓഫിനൊപ്പം സൂപ്പര്‍ താരങ്ങളും

മലയാള സിനിമയില്‍ എഡിറ്റര്‍മാരില്‍ ശ്രദ്ധേയനാണ് മഹേഷ്‌ നാരായണന്‍. മഹേഷ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ് എന്ന മലയാള ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്. ഈ മാസം 23-നു പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് പിന്തുണയുമായി സൂപ്പര്‍ താരം മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തി. ചിത്രത്തിന്റെ ട്രെയിലര്‍ പേജില്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു താരങ്ങള്‍ ടേക്ക്ഓഫിനെ വരവേറ്റത്. കൂടാതെ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, ലാല്‍ ജോസ്, ജയസൂര്യ, നമിത പ്രമോദ്, ഹണി റോസ്, ആശ ശരത്ത്, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരും അവരുടെ പേജുകളില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പങ്കുവേച്ചിട്ടുണ്ട്.

മഹേഷ് നാരായണനും യുവകഥാകൃത്ത് പി.വി.ഷാജികുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ‘ടേക്ക് ഓഫ്’ നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button