
ഷാരൂഖ് ഖാന്റെ കാറിടിച്ച് ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്. ബുധനാഴ്ച ജൂഹുവിലായിരുന്നു സംഭവം.നടി ആലിയ ഭട്ടിന്റെ ഇരുപത്തിനാലാം പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു കിംഗ് ഖാന്.താരം കാറില്‍ നിന്നിറങ്ങുന്നത് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ക്ക് അപകടം സംഭവിച്ചത്.
ഷാരൂഖ് തന്നെയാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ തന്റെ അംഗരക്ഷകരോട് പറഞ്ഞത്.അപകടം നടന്നയുടന്‍ അംഗരക്ഷകരോടൊപ്പം ഷാരൂഖ് തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്നും ദൃക്സാക്ഷി പ്രതികരിച്ചു.
എന്നാല്‍ ഫോട്ടോഗ്രാഫര്‍ക്ക് നിസാര പരിക്കേയുള്ളൂവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments