CinemaGeneralIndian CinemaKollywoodNEWS

‘വിശ്വരൂപം വിവാദങ്ങള്‍ക്ക് പിന്നില്‍ അന്ന് ഭരണത്തിലിരുന്ന വ്യക്തി’ കമല്‍ഹാസന്‍

 

‘വിശ്വരൂപം’ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കമലഹാസന്‍ ചിത്രം ആണ്. പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു കാരണം അന്ന് ഭരണത്തിലിരുന്ന വ്യക്തി ആണെന്ന് പുതിയ തലൈമുറൈ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ കമലഹാസന്‍ പറഞ്ഞു.

ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ ആരോപിക്കപെട്ട തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവിൽ മുസ്‌ലിം സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചലച്ചിത്രം നീങ്ങുന്നത് എന്ന വിലയിരുത്തലാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. വിശ്വരൂപത്തെ തകര്‍ക്കാന്‍ മുസ്ലീം സംഘടനകളെ അവര്‍ രാഷ്ട്രീയപരമായി ഉപയോഗിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സംഘടനകളോ ഡിഎംകെ യോ ആയിരുന്നില്ല അതിന് പിന്നില്‍. അന്ന് ഭരിച്ചിരുന്ന വ്യക്തിയായിരുന്നു-ജയലളിതയുടെ പേരെടുത്ത് പറയാതെ കമല്‍ വിമര്‍ശിച്ചു.

കമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിര്‍മിച്ച വിശ്വരൂപം 2013 ഫെബ്രുവരി 7 നാണ് റിലീസ് ചെയ്തിരുന്നത്. എന്നാ‍ല്‍ സംഘടനകളുടെ പ്രതിഷേധം ശക്തമായതു കൊണ്ട് ചിത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. റോ ഏജന്റ് മേജര്‍ വിസാം അഹമ്മദ് കാശ്മീരി എന്ന കഥാപാത്രത്തെയാണ് കമല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന താരങ്ങള്‍.എന്നാല്‍ വിശ്വരൂപതിന്റെ രണ്ടാം ഭാഗം 2017 അവസാനം റിലീസ് ചെയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസ്‌കര്‍ വി.രവിചന്ദ്രനാണ് വിശ്വരൂപം 2ന്റെ നിര്‍മ്മാതാവ്.

shortlink

Related Articles

Post Your Comments


Back to top button