മലയാള സിനിമാ ചരിത്രത്തില്‍ ചരിത്രം കുറിച്ച ചിത്രമാണ് പുലിമുരുകന്‍. എന്നാല്‍ പുലിമുരുകനെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മോഹന്‍ലാല്‍ ചിത്രം എത്തുകയാണ്.
മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനാവുന്ന മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഒരേസമയം നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിലും തെലുങ്കിലും ഒരേ ദിവസമായിരിക്കും റിലീസ്.
മേജര്‍ മഹാദേവന്റെയും അച്ഛന്‍ മേജര്‍ സഹദേവന്റെയും ഇരട്ടവേഷത്തിലാണ് ലാലല്‍ ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തില്‍ കൂടാതെ തെലുങ്കിലും മോഹന്‍ലാലിനു ആരാധകര്‍ കൂടുതലാണ്. പുലിമുരുകന്‍, ഒപ്പം തുടങ്ങിയ മലയാള ചിത്രങ്ങളുടെ തെലുങ്ക് പഠിപ്പും വിസ്മയ, ജനത ഗ്യാരേജ് എന്നീ തെലുങ്ക് ചിത്രങ്ങളുടെ വന്‍ വിജയവും കാരണമാണ് മേജര്‍ രവി ചിത്രത്തിനും തെലുങ്ക് പതിപ്പ് ഇറക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നത്.
Post Your Comments