സല്‍മാനും കത്രീന കൈഫും വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ചില പ്രണയങ്ങള്‍ അങ്ങനെയാണ് എത്ര തകര്‍ന്നു എന്ന് തോന്നിച്ചാലും അവ തകരില്ല. പിന്നെയും അത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും. ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ടൈഗര്‍ സിന്ദ ഹെ ആണ് ഈ കിംവദന്തികളുടെ കാരണം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കത്രീനയുടെ രണ്ടു ചിത്രങ്ങളും പരാജയമായിരുന്നു അതുകൊണ്ടു തന്നെ കത്രീനയെ സഹായിക്കാനാണ് സല്‍മാന്റെ ഈ പുതിയ ചിത്രം എന്നു ചില കിംവദന്തി കേള്‍ക്കുന്നു.
ഏറെക്കാലത്തെ പ്രണയത്തില്‍ നിന്ന് ഇരുവരും പിന്തിരിഞ്ഞു എന്നാല്‍ ഇവര്‍ ഇപ്പോള്‍ വീണ്ടും പ്രണയത്തിലായി എന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിലെ അണിയറക്കാര്‍ ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി ചമയ്ക്കുന്ന കഥകളാണ് ഇവയെന്നുംസൂചനയുണ്ട്.
ചിത്രത്തിന്റെ സെറ്റില്‍ ഇരുവരും തമ്മില്‍ മികച്ച സഹകരണമായിരുന്നു. എന്നാല്‍ രണ്‍ബീര്‍ കപൂറുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം പ്രണയത്തെക്കുറിച്ച് എന്നും ദേഷ്യത്തോടെ മാത്രമേ കത്രീന പ്രതികരിക്കാറുള്ളു. ഈ സ്വഭാവത്തിന് ഇപ്പോള്‍ കുറവ് വന്നിട്ടുണ്ടെന്നുമാണ് ബി ടൗണ്‍ വര്‍ത്തമാനം.
Post Your Comments