വനിതാ ഫിലിം അവാർഡ് 2015 ആഘോഷമാക്കിയ ക്രിക്കറ്റ് താരം ശ്രീശാന്ത് ഇത്തവണയും അവാര്‍ഡ് വേദിയില്‍ എത്തി. ക്രിക്കറ്റ് പ്ലെയറായല്ല, നടനായിത്തന്നെയാണ് ഇത്തവണ വരവ്. ശ്രീശാന്ത് നായകനാകുന്ന ചിത്രം ‘ടീം ഫൈവ്’ ഈ വർഷം പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റായിക്കഴിഞ്ഞു. തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണിയാണ് ശ്രീശാന്തിന്റെ നായിക. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബൈക്ക് റേസറുടെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്.
വേദിയില്‍ ശ്രീശാന്ത് രാജമാണിക്യത്തിലെ ‘ഒരു വരവുകൂടെ വരേണ്ടി വരുമെന്ന ഡയലോഗ് പറഞ്ഞു. ‘എന്തിന്’? എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയോടെ അദ്ദേഹത്തിന്റെ മറുപടി. ‘അടുത്ത തവണ ഞാൻ വരുന്നത് നിങ്ങളുടെ മികച്ച പുതുമുഖ നടനുള്ള അവാർഡ് വാങ്ങാനായിരിക്കുമല്ലോ’യെന്നാണ്.
Post Your Comments