വിദ്യാ ബാലനെ കേന്ദ്രകഥാപാത്രമാക്കി ശ്രീജിത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീഗം ജാന്‍. ദേശീയപുരസ്കാരം നേടിയ ബംഗാളിചിത്രം ‘രാജ് കഹാനി’യുടെ ഹിന്ദി റീമേക്കാണ് സിനിമ.
ഇന്ത്യാ പാക് വിഭജനകാലത്തെ അസ്വസ്ഥമായ മനസുകളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ അതിര്‍ത്തിയിലെ ഒരു വേശ്യാലയ നടത്തിപ്പുകാരിയായാണ് വിദ്യാ ബാലന് എത്തുന്നത്. ഇന്ത്യയെ വിഭജിച്ച് പാകിസ്താന് എന്ന പുതിയ രാഷ്ട്രം വന്നപ്പോള്‍ ബീഗം ജാന്റെ വേശ്യലായം ഇരുരാജ്യങ്ങളുട അതിര്‍ത്തിയിലായി. ഇതോടെ ഇരുരാജ്യങ്ങളിലേയും അധികൃതര്‍ വേശ്യാലയം ഒഴിഞ്ഞു പോകാന്‍ ബീഗം ജാനോട് ആവശ്യപ്പെട്ടു. എന്നാല്‍ അവരുടെ ഭീഷണിയെ വെല്ലുവിളിച്ചു കൊണ്ട് സ്വന്തം സ്രാമ്രാജ്യം സംരക്ഷിക്കാന്‍ ബീഗം ജാനും അവര്‍ക്കൊപ്പമുള്ള വേശ്യകളും നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് ചിത്രത്തിലൂടെ സംവിധായകന് പറയുന്നത്.
ജാതി, മത, വര്‍ഗീയ ചേരിതിരിവുകള്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നിരാലംബരാകുന്ന സ്ത്രീകള്‍ തങ്ങളുടെതായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന ഈ ചിത്രം അധികാരം സ്ത്രീയെ അവളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് കാണിച്ചു തരുന്നു. 1947 ലെ അവസ്ഥ തന്നെ ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്നതായി സംവിധായകന് ശ്രീജിത് മുഖര്‍ജി പറയുന്നു
പ്ലേ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ഭട്ടും വിശേഷ് ഭട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ പതിനാലിന് തീയേറ്ററുകളിലെത്തും.
Post Your Comments