എഡിറ്റര്‍ മഹേഷ് നാരായണന് ആദ്യമായി സംവിധാനം ചെയുന്ന “ടേക്ക് ഓഫ്” 24ന് തീയേറ്ററുകളിലെത്തും.സംവിധായകന് രാജേഷ് പിള്ളയുടെ ഓര്‍മ്മക്കായി ആണ് ടേക്ക് ഓഫ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.
വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാരുടെ ജീവിത കഥയാണ് സിനിമയുടെ പ്രമേയം. മരണത്തിനു കീഴടങ്ങിയ സംവിധായകന് രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. കേരളത്തിലും ദുബൈയിലുമായി ആണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മഹേഷുമായി ചേര്‍ന്ന് എഴുതിയിരിക്കുന്നത് യുവ എഴുത്തുകാരനായ പി . വി ഷാജി കുമാറാണ്
ചിത്രത്തിന്റെ നായാകനായ കുഞ്ചാക്കോ ബോബൻ പ്രതിഫലം വാങ്ങാതെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. ടേക്ക് ഓഫിന്റെ ടൈറ്റില്‍ ലോഞ്ച് നിവിന്‍ പോളി നടത്തിയപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരാണ്
Post Your Comments