CinemaGeneralMollywoodNEWS

മോഹന്‍ലാല്‍ വോയ്‌സ് മോഡുലേഷന്‍ പഠിച്ചത് മമ്മൂട്ടിയില്‍ നിന്ന്; സംവിധായകന്‍ ഫാസില്‍

 

മലയാള സിനിമ ലോകത്തെ താരരാജാക്കന്മാരാണ്‌ മോഹന്‍ലാലും മമ്മൂട്ടിയും. മലയാളത്തിലെ രണ്ടു നെടുന്തൂണുകള്‍ എന്നു തന്നെ പറയാം. എന്നാല്‍ അഭിനയത്തില്‍ ഇരുവര്‍ക്കും അവരവരുടേതായ രീതികള്‍ ഉണ്ട്. ഈ രണ്ടു താര രാജാക്കന്മാരെ ഉള്‍പ്പെടുത്തി നിരവധി സിനിമകള്‍ ചെയ്ത സംവിധായകന്‍ ആണ് ഫാസില്‍. അതുകൊണ്ട് തന്നെ രണ്ടു പേരെയും താരതമ്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും. വോയ്‌സ് മോഡുലേഷനില്‍ മലയാളത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരു നടനില്ല എന്നാണ് ഫാസിലിന്റെ അഭിപ്രായം.

ഹരി കൃഷ്ണന്‍ സിനിമയിലൂടെ ആണ് മോഹന്‍ലാല്‍ വോയ്‌സ് മോഡുലേഷന്‍ പഠിച്ചത് . ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നില്‍ക്കുകയായിരുന്നുവെന്നും അതേ സമയം മമ്മൂട്ടിയുടെ വോയിസ് മോഡുലേഷനോട് പിടിച്ചു നില്‍ക്കാന്‍ മോഹന്‍ലാലിനും കഴിയില്ല എന്നും ഫാസില്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഇക്കാര്യം ഫാസില്‍ ലാലിനോട് പറഞ്ഞു. അതിനു ശേഷം ലാല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കാണുകയും തന്റെ വോയിസ് മോഡുലേഷനില്‍ മാറ്റമുണ്ടാകുകയും ചെയ്തുവെന്നും ഫാസില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button