അസമില്‍ പതിനാറുകാരിയാ നഹിദ് അഫ്രിന് എന്ന ഗായികയ്ക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. 2015ലെ ടെലിവിഷന്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു നഹിദ് അഫ്രിന്.
പൊതുപരിപാടികളില്‍ പാടരുതെന്നാണ് നഹിദ് അഫ്രിനോട് 46 മുസ്ലിം മതപുരോഹിതര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരായ പാട്ടുകളുമായി അടുത്തിടെ നഹിദ് ഫര്വിന് വേദികളിലെത്തിയിരുന്നു.
ചൊവ്വാഴ്ചയാണ് ഹജോയ്,നാഗോണ്‍ ജില്ലകളില്‍ 46 പുരോഹിതന്മാരുടെ പേരുകളില്‍ ഫത്വയുടെ ഉള്ളടക്കം അച്ചടിച്ച് വിതരണം ചെയ്തത്. മാര്‍ച്ച് 25 ന് ഉദാലി സോണായി ബീബി കോളേജില്‍ നഹിദ് അഫ്രിന് അവതരിപ്പിക്കുന്ന പരിപാടി ശരി അത്തിനെതിരാണെന്ന് ഫത്വയില് പറയുന്നു.
പള്ളികളുടെയും മദ്രസകളുടേയും പരിസരങ്ങളില്‍ സംഗീത രാത്രികള്‍ നടത്തുന്നത് ശരീഅത്ത് നിയമത്തിന് എതിരാണ്. നമ്മുടെ പുതുതലമുറ തെറ്റായ വഴിയിലേക്ക് നീങ്ങുകയാണ് ഫത്വ പറയുന്നത്.
ഫത്വയെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണെന്ന് അസം സ്പെഷ്യല്‍ ബ്രാഞ്ച് എഡിജി പല്ലബ് ഭട്ടാചാര്യ അറിയിച്ചു.
Post Your Comments