BollywoodCinemaNEWS

ദീപികയെ പിന്തള്ളി മലയാളി നടി!

ഇറാനിയന്‍ സംവിധായകനായ മജീദി മജീദ്‌ സംവിധാനം ചെയ്യുന്ന ‘ബിയോണ്ട് ദി ക്ലൌട്സ്’ എന്ന ചിത്രത്തില്‍ മലയാളിയായ മാളവിക മോഹന്‍ നായികയാകുന്നു.

m

ബോളിവുഡ് സൂപ്പര്‍താരം ദീപികയെയായിരുന്നു നായികയായി ആദ്യം പരിഗണിച്ചിരുന്നത്. ദീപികയെ വെച്ച് ചിത്രത്തിന്‍റെ കുറച്ച് ഭാഗങ്ങള്‍ ഷൂട്ട്‌ ചെയ്തിരുന്നു. എന്നാല്‍ ക്യാമറ ടെസ്റ്റില്‍ കഥാപാത്രത്തിന് ചേര്‍ന്ന പ്രത്യേകതകള്‍ ഇല്ലാത്തതിനാല്‍ അണിയറക്കാര്‍ ദീപികയെ ഒഴിവാക്കുകയായിരുന്നു. തിരക്കുകള്‍ കാരണം ദീപിക പിന്മാറിയതായും റിപ്പോര്‍ട്ടുണ്ട്. ദീപികയുടെ ഒഴിവിലേക്കാണ് നടി മാളവിക മോഹനെ ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുത്തത്. പട്ടം പോലെ, നിര്‍ണ്ണായകം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച മാളവിക റിലീസിന് തയ്യാറെടുക്കുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്‌ ഫാദറിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button