CinemaNEWS

ഗ്രേറ്റ്‌ ഫാദര്‍ തരംഗം കഴിഞ്ഞിട്ടേ പുത്തന്‍ പണം വരൂ; ചിത്രത്തിന്‍റെ റിലീസ് മാറ്റി

മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദി ഗ്രേറ്റ്‌ ഫാദര്‍ മാര്‍ച്ച്-30ന് തിയേറ്ററുകളിലെത്തും, പിന്നാലെയെത്തുന്ന മമ്മൂട്ടി-രഞ്ജിത്ത് ടീമിന്‍റെ പുത്തന്‍ പണത്തിന്‍റെ റിലീസ് വീണ്ടും നീട്ടി എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ റിലീസ് ഏപ്രില്‍ ഏഴിനായിരുന്നു നേരെത്തെ നിശ്ചയിച്ചിരുന്നത്. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജിത്ത്,എബ്രഹാം മാത്യൂ,അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ്. നിത്യാനന്ദ ഷേണായി എന്ന കാസര്‍ഗോഡ്കാരനായിട്ടാണ് പുത്തന്‍ പണത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button