
ഇന്ത്യന്‍ ചലച്ചിത്ര ആസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2 ട്രെയിലർ നാളെ എത്തും. ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പടെ 250–300 സ്ക്രീനുകളിൽ ട്രെയിലർ പ്രദർശിപ്പിക്കും. രണ്ട് മിനിറ്റ് 20 സെക്കൻഡ് ആണ് ട്രെയിലര്‍. യുഎ സർട്ടിഫിക്കറ്റ് ആണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.
ട്രെയിലറിലെ ദൃശ്യങ്ങളെല്ലാം ഇതിഹാസസമാനമാണെന്നും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആക്ഷന്‍ രംഗങ്ങളാകും ട്രെയിലറിന്റെ പ്രധാന പ്രത്യേകതയെന്നു നിര്‍മ്മാതാവ് അഭിപ്രായപ്പെടുന്നു.
ചോര ഒലിക്കുന്ന മുഖവുമായുള്ള പ്രഭാസിനെ ആവിഷ്കരിച്ച ട്രെയിലറിന്റെ പ്രമൊവിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു . നാളെ വൈകിട്ട് അഞ്ച് മണിക്കാകും ട്രെയിലർ റിലീസ് ചെയ്യുക.
Post Your Comments