
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍നിന്നും പിന്മാറിയ തനിക്ക് ഭീഷണിയുണ്ടെന്നു വെളിപ്പെടുത്തുന്നു. പ്രവാസിയായ സന്തോഷുമായിട്ടായിരുന്നു വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചത്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
അന്ധതയെ തോല്‍പ്പിച്ച് മുന്നേറിയ മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹം മുടങ്ങിയതിന്റെ പേരില്‍ തളര്ന്നിരിക്കാന് തയ്യാറല്ലാത്ത ധീരയായ യുവതിയാണ്. കല്യാണത്തിനു ശേഷം പാട്ട് ടീച്ചര്‍ മാത്രമായി ജീവിക്കണമെന്നു പറഞ്ഞപ്പോള്‍ വൈക്കം വിജയലക്ഷ്മി അത് പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞു. കാരണം സംഗീതം തന്റെ ശ്വസമാണ് അത് ഒരിക്കലും നിലയ്ക്കില്ലെന്നായിരുന്നു മലയാളത്തിന്റെ പ്രിയഗായികയുടെ മറുപടി.
എന്നാല്‍ ആ തീരുമാനങ്ങള്‍ പെട്ടന്നെടുത്ത ഒന്നല്ല വിജയലക്ഷ്മി പറയുന്നു; അതൊന്നും അത്ര എളുപ്പമുള്ള തീരുമാനങ്ങളായിരുന്നില്ല. കല്ല്യാണത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞപ്പോള്‍ ഭീഷണിയും വിരട്ടലുമെല്ലാം ഉണ്ടായി. പത്രത്തിലെ വൈവാഹിക പംക്തിയില്‍ നിന്ന് ലഭിച്ച 600 അപേക്ഷകളില്‍ നിന്നാണ് ഇയാളെ തിരഞ്ഞെടുത്തത്. എന്റെ സംഗീതത്തിനൊപ്പം നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചതാണ്. എന്നാല്‍, നിശ്ചയം കഴിഞ്ഞതോടെഅയാളുടെ മട്ടുമാറി. അവരുടെ വീട്ടില്‍ നില്‍ക്കണമെന്നായി. പാട്ടുടീച്ചറായി ജോലി ചെയ്യണമെന്നായി. കാഴ്ചയില്ലാത്തതിന്റെ പേരില്‍ കുത്തിനോവിച്ച് ആത്മവിശ്വാസം കെടുത്തിത്തുടങ്ങി. ഇതോടെയാണ് കല്ല്യാണത്തില്‍ നിന്ന് മാറാന്‍ തീരുമാനിച്ചത്. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ വിജയലക്ഷ്മി പറഞ്ഞു
ആദ്യമൊക്കെ ദേഷ്യവും ഭീഷണിയും വിരട്ടലുമുണ്ടായിരുന്നു. അമ്മാവന്മാരൊക്കെ ഇതില്‍ ഇടപെട്ടു. എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചു. ഇപ്പോള്‍ ഒരുപാട് സമാധാനമുണ്ട്. സംഗീതമാണ് ഇതിനൊക്കെ തനിക്ക് ശക്തി തന്നതെന്നും വിജയലക്ഷ്മി പറഞ്ഞു. വിവാഹത്തില്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ അതിന് സ്ത്രീ നിന്നുകൊടുക്കരുതെന്നും പുരുഷന് പറയുന്നത് കേട്ട് കീഴ്പ്പെടേണ്ടവള് അല്ല സ്ത്രീയെന്നും ആ സന്ദര്‍ഭങ്ങളില്‍ തന്റേടം കാണിക്കണമെന്നും വിജയലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments