‘സ്ഫടികം’ എന്ന സിനിമയ്ക്ക് ശേഷം, മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ രൂപേഷ് പീതാംബരന് വീണ്ടും സിനിമയുടെ സൂത്രധാരനാകുന്നു. തന്റെ മൂന്നാം ചിത്രമൊരുക്കുന്ന രൂപേഷ് ഇത്തവണ പൃഥ്വിരാജിനൊപ്പമാണ് കൈകോര്‍ക്കുന്നത്. നേരെത്തെ രൂപേഷ് പൃഥ്വിരാജിനെ സമീപിച്ചെങ്കിലും ഡേറ്റ് പ്രശ്നംമൂലം സിനിമ മാറ്റിവയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാസ്റ്റിംഗ് അടക്കമുള്ള ചിത്രത്തെക്കുറിച്ചുള്ള മറ്റു ചര്‍ച്ചകള്‍ നടന്നു വരികയാണ്.
Post Your Comments