ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദി ഇന്ത്യന്‍ പശ്ചാതലത്തില്‍ കഥപറയുന്ന പുതിയ ചിത്രത്തില്‍ ദീപിക നായികയാവുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. കൂടാതെ നായികയുടെ ഒരു മേക്കിംഗ് ടെസ്റ്റും സംവിധായകന്‍ നടത്തിയിരുന്നു. എന്നാല്‍ കഥാപാത്രത്തിന് ആവശ്യമായ മികവ് ദീപിക പുലര്‍ത്തിയില്ല എന്ന അഭിപ്രായത്തില്‍ ചിത്രത്തില്‍ നിന്നും ദീപിക പുറത്തായി. ദീപികയ്ക്ക് ശേഷം കങ്കണയുടെയും മറ്റും പേരുകള്‍ പറഞ്ഞു കേട്ട സ്ഥാനത്ത് ഇപ്പോള്‍ ഒരു മലയാളി താരത്തിന്റെ പേരാണ് കേള്‍ക്കുന്നത്.
ദുല്‍ക്കര്‍ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെ ശ്രദ്ധേയായ മാളവിക മോഹനാണ് ആ വലിയ സൗഭാഗ്യം എത്തിയിരിക്കുന്നതെന്നു പൂനെമിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെ യു മോഹനനന്റെ മകളാണ് മാളവിക.
ബിയോണ്ട് ദ ക്ലൗഡ്സ് എന്ന്‍ പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ കാദിറാണ് നായകകഥാപാത്രം. ഇഷാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് മാളവിക ചെയ്യുന്നത്.
Leave a Comment